ഇന്ത്യയിലേക്ക് വരുന്ന വിദേശ സഞ്ചാരികൾക്കായി പുതിയ യാത്രാനിയമം പ്രാബല്യത്തിൽ വന്നു . ഒക്ടോബർ 1 മുതൽ ഇത് നടപ്പിലാക്കി തുടങ്ങി. ഇന്ത്യൻ സർക്കാരിന്റെ പുതിയ നിർദ്ദേശപ്രകാരം, ഇനി മുതൽ വിദേശ പൗരന്മാർ വിമാനത്തിൽ അല്ലെങ്കിൽ വിമാനത്താവളത്തിൽ പൂരിപ്പിച്ചിരുന്ന ഡിസെംബർക്കേഷൻ കാർഡ് ഇനി ഓൺലൈൻ ആയി പൂരിപ്പിക്കേണ്ടതാണ്. ഡിജിറ്റൽ ഡിസെംബർക്കേഷൻ (DE) കാർഡ് എന്നറിയപ്പെടുന്ന ഈ ഓൺലൈൻ ഫോം എല്ലാ വിദേശ സഞ്ചാരികൾക്കും ‘ഇന്ത്യൻ സർക്കാർ നിർബന്ധിതമാക്കിയിരിക്കുകയാണ്.

 

യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂർ മുമ്പ് തന്നെ കാർഡ് പൂരിപ്പിക്കേണ്ടതുണ്ട്. ഇത് പൂരിപ്പിക്കാത്തവർക്ക് ഇന്ത്യയിലെത്തിയ ശേഷം ഇമിഗ്രേഷൻ നടപടികളിൽ താമസമോ തടസ്സമോ നേരിടേണ്ടി വരാമെന്ന് അധികൃതർ അറിയിച്ചു. ഇന്ത്യൻ പൗരന്മാർക്ക് ഈ കാർഡ് പൂരിപ്പിക്കേണ്ടതില്ല. ടൂറിസം, ബിസിനസ്, മെഡിക്കൽ ട്രീറ്റ്‌മെന്റ് തുടങ്ങി വിവിധ ആവിശ്യങ്ങൾക്കായി വരുന്ന എല്ലാ വിദേശികൾക്കും ഈ സംവിധാനം ബാധകമാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 

ഡിജിറ്റൽ കാർഡ് indianvisaonline.gov.in/earrival* എന്ന ഔദ്യോഗിക വെബ്‌സൈറ്റിലൂടെയോ *Indian Visa Suswagatam* എന്ന മൊബൈൽ ആപ്പിലൂടെയോ പൂരിപ്പിക്കാം. പാസ്പോർട്ട്, വിസ, ഫ്ലൈറ്റ് വിവരങ്ങൾ, ഇന്ത്യയിലെ താമസ വിലാസം, ആരോഗ്യ-യാത്രാ ചരിത്രം എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ നൽകേണ്ടതാണ്. അപേക്ഷകൾ നേരിട്ടു തന്നെ നൽകണമെന്നും മൂന്നാം കക്ഷികളിലൂടെയോ ഏജൻസികളിലൂടെയോ അപേക്ഷിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി. പുതിയ സംവിധാനത്തിലൂടെ ഇമിഗ്രേഷൻ നടപടികൾ വേഗത്തിലാക്കാനും സുരക്ഷാ പരിശോധനകളും ആരോഗ്യനിയന്ത്രണങ്ങളും ശക്തമാക്കാനുമാണ് ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.