ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഓസ്കർ ജേതാവും പ്രശസ്ത ഹോളിവുഡ് നടിയുമായ ഡയാൻ കീറ്റൺ (79) അന്തരിച്ചു. ലോസ് ആഞ്ചലസിൽ ജനിച്ച കീറ്റൺ, 1970-കളിൽ പുറത്തിറങ്ങിയ ‘ദ ഗോഡ്‌ഫാദർ’ ചിത്രത്തിലെ “കെ ആഡംസ് – കോർലിയോൺ” വേഷത്തിലൂടെയാണ് ലോകമെമ്പാടും പ്രശസ്തയായത്. ബ്രിട്ടനിലെ സിനിമാ ലോകത്തും അവർക്ക് നല്ല ആരാധക വൃന്ദമുണ്ടായിരുന്നു. 1978-ൽ വൂഡി അലൻ സംവിധാനം ചെയ്ത ‘ആനി ഹാൾ’ എന്ന ചിത്രത്തിലെ പ്രകടനത്തിന് അവർക്ക് മികച്ച നടിക്കുള്ള ഓസ്കാർ ലഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അഞ്ച് ദശാബ്ദത്തിലേറെ നീണ്ട തന്റെ അഭിനയജീവിതത്തിൽ ‘ഫാദർ ഓഫ് ദ ബ്രൈഡ്’, ‘ഫസ്റ്റ് വൈവ്സ് ക്ലബ്’, ‘ദ ഫാമിലി സ്റ്റോൺ’ തുടങ്ങിയ ഹിറ്റുകളിലൂടെ കീറ്റൺ ഹോളിവുഡ് പ്രേക്ഷകരുടെ പ്രിയതാരമായി. 2024 – ൽ പുറത്തിറങ്ങിയ ‘സമ്മർ ക്യാമ്പ്’ ആയിരുന്നു അവരുടെ അവസാന ചിത്രം. സംവിധാന രംഗത്തും അവർ കഴിവ് തെളിയിച്ചിരുന്നു. 1987-ൽ പുറത്തിറങ്ങിയ ‘ഹെവൻ’ എന്ന ഡോക്യുമെന്ററിയിലൂടെ ആണ് അവർ സംവിധാനരംഗത്തേക്ക് കടന്നത് .

തനതായ വ്യക്തിത്വം കൊണ്ട് സിനിമാ ലോകത്ത് അതുല്യമായ സ്ഥാനം നേടിയ കീറ്റൺ, വിവാഹിതയായിരുന്നില്ല. അവർക്ക് രണ്ട് ദത്ത് മക്കളുണ്ട് — മകൾ ഡെക്സ്റ്റർ, മകൻ ഡ്യൂക്ക്. സഹനടിമാരായ ബെറ്റ് മിഡ്‌ലർ, ബെൻ സ്റ്റില്ലർ എന്നിവർ അടക്കമുള്ളവർ സോഷ്യൽ മീഡിയയിലൂടെ കീറ്റണിനെ അനുസ്മരിച്ചു.