ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിലെ കെയർ ഹോമിൽ ജോലി ചെയ്തിരുന്ന മലയാളി ജീവനക്കാരന് വിശ്വാസവുമായി ബന്ധപ്പെട്ട് സംസാരിച്ചതിന് സസ്‌പെൻഷൻ ലഭിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. കെയർ ഹോമിലെ ഒരു റെസിഡന്റിന്റെ മുറിയിൽ ഭംഗിയേറിയ ഒരു വലിയ കുരിശ് കണ്ടതിനെ തുടർന്ന് മലയാളിയായ കെയർ വർക്കർ അതിന്റെ സൗന്ദര്യത്തെ പ്രശംസിക്കുകയും താനും കത്തോലിക്കനാണ് എന്ന് പറയുകയുമായിരുന്നു. തുടർന്ന് മതപരമായ മറ്റ് കാര്യങ്ങളിലേയ്‌ക്കും കുത്തി കുത്തിയുള്ള ചോദ്യങ്ങൾ കെയർ വർക്കറിന്റെ ഭാഗത്തുനിന്നും ഉണ്ടായതായാണ് അറിയാൻ സാധിച്ചത്. എന്നാൽ ഇത്തരം ചോദ്യങ്ങൾ റെസിഡന്റിന് അസ്വസ്ഥത സൃഷ്ടിച്ചതിനെ തുടർന്ന് അവർ മാനേജ്മെന്റിനോട് പരാതി നൽകുകയായിരുന്നു. . തുടർന്ന് കെയർ ഹോം അധികൃതർ ആഭ്യന്തര അന്വേഷണം ആരംഭിക്കുകയും മലയാളിയെ താൽക്കാലികമായി സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
യുകെയിലെ കെയർ സ്ഥാപനങ്ങളിൽ മതം, രാഷ്ട്രീയം, വ്യക്തിപരമായ അഭിപ്രായങ്ങൾ എന്നിവയെ സംബന്ധിച്ച ചര്‍ച്ചകള്‍ കര്‍ശനമായി നിരോധിച്ചിട്ടുണ്ട് . ജോലിസ്ഥലങ്ങളിൽ റെസിഡന്റുകളുടെ വ്യക്തിഗത വിശ്വാസങ്ങളിലോ വ്യക്തിപരമായ കാര്യങ്ങളിലോ ഇടപെടുന്നത് പ്രൊഫഷണൽ നയങ്ങൾ ലംഘിക്കുന്നതായി കണക്കാക്കപ്പെടുന്നു. പലപ്പോഴും സൗഹൃദപരമായി ചോദിക്കുന്ന ചോദ്യങ്ങൾ പോലും അവിടെ അപമര്യാദയായി കരുതപ്പെടാൻ സാധ്യതയുണ്ട് .
ഒരു കെയർ വർക്കറായി ജോലി ചെയ്യുമ്പോൾ ഏറ്റവും പ്രധാനപ്പെട്ടത് ‘പ്രൊഫഷണൽ മര്യാദകൾ പാലിക്കുക എന്നതാണ് . റെസിഡന്റുകളുടെ വിശ്വാസം, ജീവിതശൈലി, വ്യക്തിപരമായ തീരുമാനങ്ങൾ എന്നിവയെ ബഹുമാനിക്കുകയും, വ്യക്തിപരമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാതിരിക്കുകയും ചെയ്യുന്നതാണ് ശരിയായ സമീപനം. കരുണയും പരിചരണവും പ്രദർശിപ്പിക്കുമ്പോഴും വ്യക്തിഗത ചോദ്യങ്ങൾ, മതപരമായ ചർച്ചകൾ, അല്ലെങ്കിൽ വികാരാധിഷ്ഠിത വിഷയങ്ങൾ ഒഴിവാക്കണം . “ഒരു വാക്ക് പോലും തെറ്റായ സാഹചര്യത്തിൽ പറയുന്നത് ജോലിയിൽ നിന്ന് തന്നെ പിരിച്ചുവിടുന്നതിന് കാരണമായേക്കാം.
Leave a Reply