മീക്ഷ യു.കെ സംഘടിപ്പിക്കുന്ന മൂന്നാമത് ഡബിള്‍സ് നാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിന് മുന്നോടിയായി ഷെഫീൽഡ് റീജിയണൽ മത്സരങ്ങൾ 2025 ഒക്ടോബർ 12-ന് ഇ.ഐ.എസ് ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്നു. മത്സരങ്ങൾ സമീക്ഷ യു.കെ ഷെഫീൽഡ് യൂണിറ്റ് പ്രസിഡന്റ് ശ്രീ. ഷാജു സി. ബേബി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന ചടങ്ങിൽ സമീക്ഷ യു.കെ മുൻ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ജോഷി ഇറക്കത്തിൽ, നാഷണൽ കമ്മിറ്റി അംഗവും സ്പോർട്സ് കോർഡിനേറ്ററുമായ ശ്രി. സ്വരൂപ് കൃഷ്ണൻ എന്നിവർ പങ്കെടുത്തു.

സമീക്ഷ യു.കെ യുടെ 32 യൂണിറ്റുകളിൽ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 17 ഓളം റീജിയണുകളിൽ ഈ വർഷം മത്സരങ്ങൾ നടക്കും. ഇതിലൂടെ നവംബർ 9-ന് ഷെഫീൽഡിൽ വച്ച് നടക്കുന്ന ഗ്രാൻഡ് ഫിനാലെയിൽ മാറ്റുരയ്ക്കാനിരിക്കുന്ന മികച്ച ഡബിള്‍സ് ടീമുകളെ കണ്ടെത്തുകയാണ് ലക്ഷ്യം. പ്രസ്തുത ടൂർണമെന്റിൽ മത്സര വിജയികളായവർ

1ാം സ്ഥാനം –Abin Baby & Praveenkumar ravi.

2ാം സ്ഥാനം – Twinkle Jose & Bennet varghese

3ാം സ്ഥാനം – Shane Thomas & Ebin thomas

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

4ാം സ്ഥാനം – Jince Devesya & vinoy

വിജയികൾക്ക് ട്രോഫികൾ സമീക്ഷ നാഷണൽ സെക്രട്ടേറിയറ്റ് അംഗം ശ്രി. ശ്രീകാന്ത് കൃഷ്ണൻ, നാഷണൽ കമ്മിറ്റി അംഗം ശ്രി. സ്വരൂപ് കൃഷ്ണൻ, യൂണിറ്റ് പ്രസിഡന്റ് ശ്രി. ഷാജു സി. ബേബി, യൂണിറ്റ് ട്രഷറർ ശ്രി. സ്റ്റാൻലി ജോസഫ്, ശ്രീമതി ജൂലി ജോഷി, ശ്രി. ജോഷി ഇറക്കത്തിൽ, ശ്രി. സനോജ് സുന്ദർ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ശ്രി. വിജേഷ് വിവാഡ എന്നിവർ ചേർന്ന് സമ്മാനിച്ചു.

പ്രോഗ്രാമിന്റെ ഐ.ടി. കോ-ഓർഡിനേഷൻ ശ്രി. അരുൺ മാത്യുവും സൗണ്ട് സംവിധാനങ്ങൾ ലിജോ കോശിയും (Music Mist) നിർവഹിച്ചു. സമീക്ഷ യു.കെ ഷെഫീൽഡ് റീജിയണൽ ടൂർണമെന്റിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും, സംഘാടകർക്കും സമീക്ഷ യു.കെ നാഷണൽ കമ്മിറ്റി അഭിനന്ദനങ്ങൾ അറിയിച്ചു.