ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ ഡിമെൻഷ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപേ കണ്ടെത്താൻ സാധിക്കുന്ന പുതിയ പരിശോധനകൾ എൻഎച്ച്എസിൽ നാലു വർഷത്തിനുള്ളിൽ ലഭ്യമാകുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായുള്ള ഗവേഷണങ്ങൾക്ക് 5 മില്യൺ പൗണ്ട് ഫണ്ടിംഗ് ആണ് അനുവദിച്ചിരിക്കുന്നത് . പുതിയ ചികിത്സാ രീതിയിലൂടെ രോഗികൾക്ക് നേരത്തെ ഡയഗ്നോസ് നടത്താനും ജീവിത നിലവാരം മെച്ചപ്പെടുത്താനും, ആരോഗ്യവ്യവസ്ഥയിലുള്ള സമ്മർദ്ദം കുറയ്ക്കാനും ആണ് പദ്ധതി ലക്ഷ്യമിടുന്നത് .

കേംബ്രിഡ്ജിലെ യു.കെ. ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ സന്ദർശനത്തിനിടെ ശാസ്ത്ര മന്ത്രി ലോർഡ് വാലൻസം ആരോഗ്യ മന്ത്രി സുബിർ അഹ്മദ് എന്നിവർ ആണ് പുതിയ ഫണ്ടിംഗ് പ്രഖ്യാപിച്ചത് . “ഡിമെൻഷ്യ മുൻകൂട്ടി തിരിച്ചറിയുന്നതിൽ ശാസ്ത്രജ്ഞർ വലിയ പുരോഗതിയിൽ എത്തിയിരിക്കുന്നു. രക്ത പരിശോധനകളിലൂടെയും മറ്റ് മാർഗങ്ങളിലൂടെയും ഡിമെൻഷ്യയുമായി ബന്ധപ്പെട്ട പ്രോട്ടീനുകളുടെ നിലവാരം കണ്ടെത്താനാകും എന്ന് ലോർഡ് വാലൻസ് പറഞ്ഞു,. ഇത് കൂടാതെ ഹോർമോൺ മാറ്റങ്ങളും ശ്രദ്ധിക്കാനാകും. എ ഐ-അടിസ്ഥാനമാക്കിയുള്ള സോഫ്റ്റ്‌വെയറുകൾ രോഗികളുടെ ദിനചര്യ പിന്തുടരാനും, മെമ്മറി പരിശീലനവും, ഓർമ്മപ്പെടുത്തലുകളും, കുടുംബവുമായി വീഡിയോ കോളുകളും സഹായിക്കും.

“മുന്‍കൂട്ടി രോഗ നിർണ്ണയം നടത്തുന്നത് രോഗികൾക്കും കുടുംബങ്ങൾക്കും ഉടനടി സഹായം ലഭിക്കാനുള്ള വഴി തുറക്കും എന്ന് യുകെ ഡിമെൻഷ്യ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഗവേഷണങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രൊഫസർ സിദ്ധാർത്ഥൻ ചന്ദ്രൻ പറഞ്ഞു . ” എൻഎച്ച്എസിൽ നാലിൽ ഒന്ന് കിടക്കകൾ ഡിമെൻഷ്യ രോഗികളാൽ നിറഞ്ഞിരിക്കുന്ന സാഹചര്യത്തിൽ, പുതിയ ടെക്നോളജികൾ ആശുപത്രികളിലെ സമ്മർദ്ദം കുറയ്ക്കാനും, സമൂഹത്തിൽ കൂടുതൽ പിന്തുണ നൽകാനും സഹായിക്കും.











Leave a Reply