ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: യുകെയിലെ പ്രാദേശിക എയർലൈൻ ആയ ഈസ്റ്റേൺ എയർവേയ്‌സ് (Eastern Airways) പ്രവർത്തനം താൽക്കാലികമായി നിർത്തിവെച്ചതായി സിവിൽ എവിയേഷൻ അതോറിറ്റി (CAA) അറിയിച്ചു. ആറു വിമാനത്താവളങ്ങളിൽ നിന്ന് സർവീസുകൾ നടത്തുന്ന ഈ കമ്പനി എല്ലാ സർവീസുകളും റദ്ദാക്കിയതായും യാത്രക്കാർ വിമാനത്താവളങ്ങളിലേക്ക് പോകരുതെന്നും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വ്യോമ ഗതാഗത മേഖലയിലെ ഉയർന്ന ഇന്ധനവില, വിമാന പരിപാലന ചെലവുകൾ, യാത്രക്കാരുടെ കുറവ്, കൂടാതെ കോവിഡാനന്തര കാലത്തെ സാമ്പത്തിക മാന്ദ്യം എന്നിവ മൂലമാണ് കമ്പനിയുടെ സാമ്പത്തിക സ്ഥിതി വഷളായത്. തുടർച്ചയായ നഷ്ടം നിയന്ത്രിക്കാനാവാതെ വന്നതോടെ കമ്പനി അഡ്മിനിസ്ട്രേറ്റീവ് നടപടികൾക്ക് നീങ്ങുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

1997-ൽ ആരംഭിച്ച ഈസ്റ്റേൺ എയർവേയ്‌സ്, ഹംബേഴ്‌സൈഡ്, ടീസൈഡ് ഇന്റർനാഷണൽ, അബർദീൻ, വിക്ക്, ന്യൂക്വേ, ലണ്ടൻ ഗാറ്റ്വിക്ക് എന്നിവിടങ്ങളിൽ നിന്ന് സേവനങ്ങൾ നടത്തിയിരുന്നു. ഹൈക്കോടതിയിലെ ഇൻസോൾവൻസി ആൻഡ് കമ്പനീസ് കോടതിയിൽ തിങ്കളാഴ്ച അഡ്മിനിസ്ട്രേറ്ററെ നിയമിക്കാനുള്ള നോട്ടീസ് സമർപ്പിച്ചതിനു ശേഷമാണ് പ്രവർത്തനം നിർത്താനുള്ള തീരുമാനം വന്നത്.

വിമാന സർവീസ് റദ്ദായതോടെ യാത്രക്കാർക്ക് സൗജന്യ യാത്രാ സൗകര്യമായി ലണ്ടൻ ആൻഡ് നോർത്ത് ഈസ്റ്റേൺ റെയിൽവേ, സ്‌കോട്ട്‌റെയിൽ, ട്രാൻസ്‌പെൻ ഇൻ എക്സ്പ്രസ്, നോർത്തേൺ റെയിൽവേ എന്നീ ട്രെയിൻ കമ്പനികൾ ഒക്ടോബർ 28, 29 തീയതികളിൽ സൗജന്യ സ്റ്റാൻഡേർഡ് ക്ലാസ് ടിക്കറ്റ് നൽകും. യാത്രക്കാർ ഈസ്റ്റേൺ എയർവേയ്‌സ് ബോർഡിംഗ് പാസ്, ബുക്കിംഗ് കൺഫർമേഷൻ അല്ലെങ്കിൽ ജീവനക്കാരുടെ ഐഡി കാണിച്ചാൽ ഈ സൗകര്യം ലഭ്യമാകും.