മുംബൈ: വനിതാ ഏകദിന ലോകകപ്പിൽ ഇന്ത്യയ്ക്ക് അഭിമാന നിമിഷം. നവി മുംബൈയിലെ ഡി.വൈ. പാട്ടീൽ സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ 52 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ചരിത്രമെഴുതി. ആദ്യമായാണ് വനിതാ ടീം ലോകകിരീടം സ്വന്തമാക്കുന്നത്. ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യ 298 റൺസെന്ന ഭീമൻ സ്കോർ ഉയർത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 246 റൺസിന് ഓൾഔട്ടായി. രണ്ട് തവണ ഫൈനലിൽ പരാജയപ്പെട്ട ഇന്ത്യ ഈ തവണ തിളങ്ങി മറുപടി എഴുതി.

ഇന്ത്യയുടെ ബാറ്റിംഗിൽ ഷഫാലി വർമ്മ (87), സ്മൃതി മന്ദാന (45), ദീപ്തി ശർമ്മ (58), റിച്ചാ ഘോഷ് (34) എന്നിവരാണ് തിളങ്ങിയത‌്. ആദ്യം ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ സ്ഥിരതയുള്ള തുടക്കം നേടി. ഷഫാലിയും സ്മൃതിയും ചേർന്ന് ഓപ്പണിംഗ് വിക്കറ്റിൽ മികച്ച കൂട്ടുകെട്ട് കെട്ടിപ്പടുത്തു. മന്ദാനയും ഷഫാലിയും പുറത്തായെങ്കിലും മധ്യനിരയിലെ താരങ്ങൾ ഇന്ത്യയെ കരകയറ്റി. ദീപ്തി ശർമയുടെ അർധസെഞ്ചുറിയും അവസാന ഓവറുകളിലെ ആക്രണബാറ്റിംഗും ഇന്ത്യയെ 298 റൺസിലേക്ക് എത്തിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗിൽ ക്യാപ്റ്റൻ ലോറ വോൾവാർത്തിന്റെ സെഞ്ചുറി (101) മാത്രമായിരുന്നു പ്രതീക്ഷ നൽകിയത്. തുടക്കത്തിൽ വോൾവാർത്തും ടാസ്മിൻ ബ്രിറ്റ്സും നല്ല തുടക്കം നൽകിയെങ്കിലും മധ്യനിര പാളി. ദീപ്തി ശർമ്മ നിർണായക നിമിഷങ്ങളിൽ വിക്കറ്റുകൾ വീഴ്ത്തി കളിയുടെ ഗതി ഇന്ത്യക്ക് അനുകൂലമാക്കി മാറ്റി. വോൾവാർത്തിന്റെ പുറത്താകലോടെ ദക്ഷിണാഫ്രിക്കയുടെ പ്രതീക്ഷ തകർന്ന്, 246 റൺസിൽ ഒതുങ്ങി. ദീപ്തി ശർമ്മയുടെ ഓൾറൗണ്ട് പ്രകടനത്തോടൊപ്പം, ഷഫാലി വർമ്മയുടെ ഉജ്ജ്വല ബാറ്റിംഗും ഇന്ത്യയെ ലോകകിരീടത്തിലെത്തിച്ചു.