ന്യൂസ് ഡെസ്ക്, മലയാളം യുകെ

മയക്കുമരുന്ന് കടത്തിയെന്ന കേസിൽ തടവിലായിരുന്ന 19-കാരിയായ ബ്രിട്ടീഷ് വിദ്യാർത്ഥിനി ബെല്ല കുല്ലിയെ ജോർജിയൻ കോടതി മോചിപ്പിച്ചു. എട്ട് മാസം ഗർഭിണിയായ കുല്ലിയെ കഴിഞ്ഞ മെയ് 10-ന് ടിബ്ലിസി അന്താരാഷ്ട്ര വിമാനത്താവളത്തിൽ അറസ്റ്റു ചെയ്തിരുന്നു. അവളുടെ ബാഗേജിൽ 12 കിലോ കഞ്ചാവും 2 കിലോ ഹാഷിഷും കണ്ടെത്തിയിരുന്നു. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കേസായിരുന്നെങ്കിലും പ്രോസിക്യൂഷൻ അവസാന നിമിഷം കുറ്റസമ്മത ഉടമ്പടി മാറ്റിയതോടെ, കുല്ലിക്ക് മോചനം ലഭിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തൻറെ അമ്മ ലിയാൻ കെനഡിയുടെ കൈപിടിച്ചാണ് ബെല്ല കുല്ലി കോടതിയിൽ നിന്ന് പുറത്തേക്ക് നടന്നത്. “ഇന്ന് തന്നെ പുറത്തിറങ്ങുമെന്ന് പ്രതീക്ഷിച്ചില്ല… എനിക്ക് വളരെ സന്തോഷവും ആശ്വാസവുമാണ്,” എന്ന് അവൾ മാധ്യമങ്ങളോട് പറഞ്ഞു.

തായ്‌ലാൻഡിൽ യാത്രയ്ക്കിടെ കാണാതായതിനു ശേഷം ചില ഗ്യാങ്സ്റ്റർമാർ അവളെ പീഡിപ്പിച്ചെന്നും മയക്കുമരുന്ന് കടത്താൻ ബലമായി നിർബന്ധിച്ചെന്നും ബെല്ലയുടെ അഭിഭാഷകൻ അറിയിച്ചു. ഇതുസംബന്ധിച്ച് ജോർജിയൻ പൊലീസ് പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. £137,000 (ഏകദേശം ₹1.45 കോടി) രൂപ കുടുംബം അടച്ചതിനെ തുടർന്നാണ് ശിക്ഷ രണ്ട് വർഷമായി ചുരുക്കിയത്. ബെല്ലയെ ആദ്യം റസ്റ്റാവി ജയിലിൽ പാർപ്പിച്ചിരുന്ന സമയത്ത് കഠിന സാഹചര്യങ്ങൾ നേരിടേണ്ടി വന്നെന്നും പിന്നീട് “മദർ ആൻഡ് ബേബി യൂണിറ്റിലേക്ക്” മാറ്റിയതായും റിപ്പോർട്ടുകളുണ്ട്.