ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബർമിംഗ്ഹാം: നഗരമധ്യത്തിൽ യുവതിയുടെ കഴുത്തിൽ കുത്തേറ്റ സംഭവത്തിൽ 21-കാരനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രി ഒമ്പത് മണിയോടെ ബർമിംഗ്ഹാം സിറ്റി സെന്ററിലെ ബുള്ള്രിംഗ് ഷോപ്പിങ് സെന്ററിന് പുറത്ത് സ്മോൾബ്രൂക്ക് ക്വീൻസ്വെയിൽ വച്ചാണ് സംഭവം നടന്നത്. കഴുത്തിൽ ഗുരുതരമായ പരിക്ക് പറ്റിയ 30 വയസ് പ്രായമുള്ള സ്ത്രീയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അവളുടെ നില ഗുരുതരമാണെന്ന് പോലീസ് അറിയിച്ചു.

ഡ്ജെയ്സൺ റാഫേൽ (21) എന്നയാളെ കൊലപാതക ശ്രമം , ആയുധം കൈവശം വെയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തതായി വെസ്റ്റ് മിഡ്ലാൻഡ്സ് പോലീസ് അറിയിച്ചു. പ്രതിയെ തിങ്കളാഴ്ച ബർമിംഗ്ഹാം മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കും.

ഇത് യാതൊരു പ്രകോപനവുമില്ലാത്ത ആക്രമണമായിരുന്നു എന്ന് ഞങ്ങൾ വിശ്വസിക്കുന്നതായും . സംഭവത്തിന്റെ കാരണം വ്യക്തമാക്കാനായി അന്വേഷണം പുരോഗമിക്കുകയാണ് എന്നും ഡിറ്റക്ടീവ് ഇൻസ്പെക്ടർ ജെയിംസ് നിക്സ് പറഞ്ഞു. പ്രദേശത്ത് അധിക പോലീസ് സാന്നിധ്യം ഉറപ്പാക്കും എന്നും മറ്റാരുടെയും പങ്ക് സംഭവത്തിൽ ഉണ്ടെന്ന് കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











Leave a Reply