ന്യൂസ് ഡെസ്ക്, മലയാളം യുകെ

കീലെസ് കാറുകൾ മിനുറ്റുകൾക്കുള്ളിൽ മോഷ്ടിക്കാനാകുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ ഓൺലൈൻ വഴി യുകെയിൽ വിൽക്കുന്നുവെന്ന റിപ്പോർട്ട് പുറത്തുവന്നു. വീടിന് അകത്ത് വെച്ചിരിക്കുന്ന കീയുടെ സിഗ്നൽ പിടിച്ച് കാറിന്റെ ലോക്ക് തുറക്കാൻ കഴിയുന്ന ഈ ഉപകരണങ്ങൾ ക്രിമിനൽ സംഘങ്ങൾ തമ്മിൽ വാടകയ്ക്ക് കൈമാറ്റം ചെയ്യുന്നതായും കണ്ടെത്തിയിട്ടുണ്ട് . ചില ഉപകരണങ്ങൾ ശക്തമായ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വുൾവർഹാംപ്ടണിൽ താമസിക്കുന്ന അബി ബ്രൂക്സ്-മൊറിസിന്റെ കാർ ഇത്തരം ഉപകരണങ്ങൾ ഉപയോഗിച്ച് രണ്ട് മിനിറ്റ് കൊണ്ടാണ് മോഷണം പോയത്. അവർ ഉറങ്ങിക്കിടക്കുമ്പോൾ മോഷണം നടത്തുന്ന സംഘത്തിന്റെ ദൃശ്യങ്ങൾ ഡോർബെൽ ക്യാമറയിൽ പതിഞ്ഞിരുന്നു. പിന്നാലെ കാർ കണ്ടെത്തിയെങ്കിലും വാഹനത്തിന് കാര്യമായ നാശനഷ്ടങ്ങൾ സംഭവിച്ചിരുന്നു.

ഇത്തരത്തിലുള്ള മോഷണങ്ങൾ നിയന്ത്രിക്കാനായി പാർലമെന്റിൽ കൊണ്ടുവരുന്ന പുതിയ നിയമപ്രകാരം, കാർ മോഷണത്തിനായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങൾ കൈവശം വയ്ക്കുന്നതും പങ്കിടുന്നതും കുറ്റകരമാകും. കുറ്റവാളികൾക്ക് അഞ്ച് വർഷം വരെ തടവിന് സാധ്യത ഉണ്ടാകും. രാജ്യത്തെ വാഹനമോഷണങ്ങളുടെ വലിയൊരു പങ്കും ഇപ്പോൾ കീലെസ് കാറുകളാണ് . അതുകൊണ്ട് തന്നെ ഇത്തരം നിയമങ്ങൾ അത്യാവശ്യമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.