ന്യൂസ് ഡെസ്ക്, മലയാളം യുകെ
സ്കോട്ട് ലൻഡിലും വടക്കൻ ഇംഗ്ലണ്ടിലും ശക്തമായ മഞ്ഞു വീഴ്ച കാരണം യാത്രയ്ക്ക് തടസ്സം നേരിടാമെന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് നൽകി. തെക്കൻ സ്കോട്ട് ലൻഡും വടക്കൻ ഇംഗ്ലണ്ടും ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ ബുധനാഴ്ച രാവിലെ വരെ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഉയർന്ന പ്രദേശങ്ങളിൽ 10 സെ.മീ വരെ മഞ്ഞ് വീഴാനുള്ള സാധ്യതയുണ്ട്.

ഹൈലാൻഡ്സിലെ A9, A82 തുടങ്ങിയ പ്രധാന റോഡുകളിൽ മഞ്ഞ് നീക്കം ചെയ്യാനുള്ള നടപടികൾ അടിയന്തിരമായി ആരംഭിച്ചു. കനത്ത പ്രതികൂല കാലാവസ്ഥ മൂലം ഫെറി സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. സ്കോട്ട് റെയിൽ യാത്രക്കാരോട് യാത്രയ്ക്ക് മുമ്പ് മുഴുവൻ റൂട്ട് പരിശോധിക്കണമെന്ന് നിർദേശിച്ചു. വൈദ്യുതി മുടക്കം, റോഡ് അടച്ചിടൽ എന്നിവയ്ക്കും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് അറിയിച്ചു.

ആഴ്ചയിലുടനീളം തണുപ്പ് ശക്തമാകുമെന്നതിനൊപ്പം ചില പ്രദേശങ്ങളിൽ -10°C വരെ താപനില താഴാൻ സാധ്യതയുണ്ട്. എന്നാൽ വാരാന്ത്യത്തോടെ താപനില സാധാരണ നിലയിലേക്ക് മടങ്ങാനാണ് സാധ്യത എന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം.











Leave a Reply