ദില്ലി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ നിർണായക വിവരങ്ങൾ പുറത്ത് വരുന്നു. പാക് അധീന കാശ്മീരും അഫ്ഗാനിസ്ഥാനും ഉൾപ്പെടെയുള്ള മേഖലകളിൽ നിന്ന് ഇന്ത്യയിലെ ബന്ധുക്കൾക്ക് നിരന്തരം ഫോൺകോളുകൾ വന്നതായി അന്വേഷണ ഏജൻസികൾ സ്ഥിരീകരിച്ചു. ഭീകരർ രൂപീകരിച്ച ടെലഗ്രാം ഗ്രൂപ്പിൽ പിടിയിലായവരും അംഗങ്ങളായിരുന്നുവെന്നും വ്യക്തമാക്കിയിട്ടുണ്ട്. കസ്റ്റഡിയിൽ ഉള്ളവരുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായി അന്വേഷണ സംഘം അറിയിച്ചു.
അതേസമയം, കേസിലെ മുഖ്യ പ്രതി ഉമർ നബിയുമായി ബന്ധമുള്ളവരെ കണ്ടെത്താനുള്ള എൻഐഎയുടെ നീക്കം ശക്തമായി തുടരുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ഉമർ നബി ഫോണിൽ ബന്ധപ്പെട്ടവരുടെ പട്ടിക പരിശോധിച്ചു വരികയാണ്. അൽഫലാ സർവകലാശാലയിലെ ഡോക്ടർമാർ ഉൾപ്പെടെയുള്ള ഏകദേശം 200 ജീവനക്കാർ അന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിലാണ്. സ്ഫോടനത്തിനുശേഷം ക്യാമ്പസിൽ നിന്ന് മാറിപ്പോയവരെ തിരിച്ചറിയാനുള്ള ശ്രമവും കൂടുതൽ ഊർജിതമാക്കിയിട്ടുണ്ട്.











Leave a Reply