ന്യൂസ് ഡെസ്ക്, മലയാളം യുകെ
കോവിഡ് കാലത്ത് യുകെയിലെ നാല് സർക്കാരുകളും എടുത്ത തീരുമാനങ്ങൾ വളരെ വൈകിയതും പര്യാപ്തമല്ലാത്തതുമായിരുന്നുവെന്ന പുതിയ അന്വേഷണ റിപ്പോർട്ട് ബ്രിട്ടനിൽ വൻ രാഷ്ട്രീയ കോളിളക്കങ്ങൾക്ക് തിരികൊളുത്തി . ഒരു ആഴ്ച മുമ്പ് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരുന്നെങ്കിൽ ഇംഗ്ലണ്ടിൽ 23,000 പേരുടെ ജീവൻ രക്ഷിക്കാനായിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു. അന്നത്തെ പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ഓഫീസിനെ കുറ്റപ്പെടുത്തുന്നതാണ് റിപ്പോർട്ടിലെ പ്രധാന ഭാഗങ്ങൾ.

സ്കോട്ട് ലാൻഡ്, വെയിൽസ്, നോർത്ത് അയർലൻഡ് സർക്കാരുകൾ ആദ്യഘട്ടത്തിൽ വെസ്റ്റ്മിൻസ്റ്ററിനെ മാത്രം ആശ്രയിച്ചു എന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ലോക്ക്ഡൗൺ ഒഴിവാക്കാനുള്ള വ്യക്തമായ തയ്യാറെടുപ്പ് ഉണ്ടായിരുന്നില്ലെന്നതും വിമർശനമായി. റിപ്പോർട്ടിനു പിന്നാലെ കീർ സ്റ്റാർമർ “നിർദ്ദേശങ്ങൾ ശ്രദ്ധിക്കാം” എന്ന് പ്രതികരിക്കുകയും നിക്കോള സ്റ്റർജൻ “ഞാൻ ഉത്തരവാദിത്വം ഏറ്റെടുക്കുന്നു എന്നും പ്രതികരിച്ചു .

വൈകല്യമുള്ളവർക്ക് നൽകിയ സഹായത്തിലെ പിഴവുകളും റിപ്പോർട്ട് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നുണ്ട് . മഹാമാരി സമയത്ത് ഇവർക്കുള്ള പ്രധാന വിവരങ്ങൾ ബ്രെയിൽ, ഓഡിയോ, വലിയ അക്ഷരങ്ങൾ എന്നിവയിൽ സമയത്ത് ലഭിക്കാത്തത് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കി. കോവിഡ് പ്രതികരണം എല്ലായിടത്തും വൈകിയതിന്റെ ഉദാഹരണമായാണ് ഇതിനെ റിപ്പോർട്ട് കാണുന്നത്. “ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഇനി ആവർത്തിക്കരുത്” എന്ന് റിപ്പോർട്ട് സർക്കാരിനോട് ആവശ്യപ്പെട്ടു .











Leave a Reply