ന്യൂസ് ഡെസ്ക്, മലയാളം യുകെ

അടുത്ത ആഴ്ച സമർപ്പിക്കാനിരിക്കുന്ന ബജറ്റിൽ ഇലക്ട്രിക് വാഹനങ്ങൾ പ്രോത്സാഹിപ്പിക്കുന്ന ഇലക്ട്രിക് കാർ ഗ്രാൻ്റ് പദ്ധതിക്ക് സർക്കാർ £1.3 ബില്യൺ അധികമായി അനുവദിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. ജൂലൈയിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതിനകം 35,000 പേർ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറിയതായി സർക്കാർ പറയുന്നു. എന്നാൽ ഈ ഇളവ് പൂർണ്ണമായും പുതിയതായി ഇലക്ട്രിക്ക് വാഹനങ്ങൾ വാങ്ങുന്നവരെ ആകർഷിക്കുമെന്ന് ഉറപ്പില്ലെന്ന അഭിപ്രായവും ശക്തമാണ്‌ .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

£3,750 വരെ വിലക്കുറവ് നൽകുന്ന ഈ പദ്ധതിയോടൊപ്പം, രാജ്യത്ത് കൂടുതൽ ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കാൻ £200 മില്യൺ കൂടി പ്രഖ്യാപിക്കാനാണ് സാധ്യത. ഇപ്പോള്‍ 44,000-ഓളം സ്ഥലങ്ങളിൽ 87,000-ലധികം ചാർജിംഗ് പോയിന്റുകൾ ആണ് ഉള്ളത് . വീട്ടുവളപ്പില്ലാത്തവർക്ക് വഴിയോര ചാർജിംഗ് സൗകര്യം ലഭ്യമാക്കാൻ നിയമാനുമതികളിൽ ഇളവ് നൽകുന്നതിനെ കുറിച്ചുള്ള സമാലോചനയും ബജറ്റ് പ്രഖ്യാപനത്തിൽ പ്രതീക്ഷിക്കുന്നു.

അതേസമയം, ഇലക്ട്രിക് വാഹനങ്ങൾക്ക് 2028 മുതൽ മൈലിന് നികുതി ഈടാക്കുന്ന പുതിയ സംവിധാനവും പഠനത്തിലുണ്ടെന്നാണ് സൂചന. പെട്രോൾ–ഡീസൽ വാഹനങ്ങൾക്ക് ഇന്ധനനികുതി ഉള്ളപ്പോള്‍ ഇ.വി. വാഹനങ്ങൾക്കും ഒരു നികുതി രീതി വേണമെന്നതാണ് സർക്കാർ നിലപാടെന്ന വാർത്തകൾ നേരത്തെ പുറത്തു വന്നിരുന്നു.