ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷെഫീൽഡിൽ 16-കാരൻ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. തിങ്കളാഴ്ച വൈകിട്ട് 5.15-ഓടെ വെടിവയ്പ് നടന്നുവെന്ന വിവരം ലഭിച്ചതോടെ പൊലീസ് വലിയ സംഘവുമായി പ്രദേശത്തെത്തിയിരുന്നു . പൊലീസാണ് പരിക്കുകളോടെ ബാലനെ ആശുപത്രിയിലേക്ക് മാറ്റിയത് . സംഭവസ്ഥലത്തേയ്ക്കുള്ള പ്രവേശനം പോലീസ് തടഞ്ഞിരിക്കുകയാണ്.

ഗൗരവകരമായ സംഭവമാണിതെന്നും പ്രദേശവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യമാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു. ആക്രമണത്തിനു പിന്നിലെ കാരണങ്ങൾ കണ്ടെത്താനും ബന്ധപ്പെട്ടവരെ പിടികൂടാനും പ്രത്യേക സംഘം പ്രവർത്തിക്കുന്നതായി പൊലീസ് പറഞ്ഞു. പ്രദേശത്ത് അധിക പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട്. ഫോറൻസിക് പരിശോധന തുടരുന്നതിനാൽ സംഭവം നടന്ന റോഡിൽ ഗതാഗതത്തിന് ചൊവ്വാഴ്ചയും തടസ്സം നേരിടുമെന്ന് അധികൃതർ അറിയിച്ചു. സംഭവത്തെ കുറിച്ച് എന്തെങ്കിലും അറിവുള്ളവർ മുന്നോട്ട് വരണമെന്നും വിവരങ്ങൾ കൈമാറണമെന്നും പൊലീസ് അഭ്യർത്ഥിച്ചിട്ടുണ്ട് .











Leave a Reply