ടിക്‌ടോക്കും മറ്റു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും യഥാർത്ഥ ഡോക്ടർമാരുടെ രൂപവും ശബ്ദവും ഉപയോഗിച്ച് എ ഐ ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ സൃഷ്ടിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതായുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നു . ആരോഗ്യവിദഗ്ധരുടെ യഥാർത്ഥ ദൃശ്യങ്ങളും ശബ്ദവും മാറ്റം വരുത്തി മേനോപ്പോസ് അനുഭവിക്കുന്ന സ്ത്രീകളെ ചില ഉൽപ്പന്നങ്ങൾ വാങ്ങാൻ പ്രേരിപ്പിക്കുന്ന നൂറുകണക്കിന് വീഡിയോകളാണ് തിരിച്ചറിഞ്ഞത്. വെൽനസ് നെസ്റ്റ് എന്ന അമേരിക്കൻ സപ്ലിമെന്റ്സ് കമ്പനിയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് ഈ വീഡിയോകളിൽ ഭൂരിഭാഗവും പ്രചരിക്കുന്നത് . എന്നാൽ കമ്പനി ഇത് നിഷേധിച്ചു.

ലിവർപൂൾ സർവകലാശാലയിലെ ആരോഗ്യവിദഗ്ധനായ പ്രൊഫ. ഡേവിഡ് ടെയ്ലർ-റോബിൻസൺ അടക്കമുള്ള നിരവധി പ്രമുഖരുടെ ചിത്രവും ശബ്ദവും ഡീപ് ഫെയ്ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് മാറ്റം വരുത്തിയതായി കണ്ടെത്തി. കുട്ടികളുടെ ആരോഗ്യത്തിൽ പ്രത്യേക പഠനം നടത്തുന്ന ടെയ്ലർ-റോബിൻസണിനെ, മേനോപ്പോസ് സംബന്ധിച്ച “തെർമോമീറ്റർ ലെഗ്” പോലുള്ള യാഥാർഥ്യമില്ലാത്ത ലക്ഷണങ്ങളെ കുറിച്ച് സംസാരിക്കുന്നതുപോലെയാണ് ചില വീഡിയോകൾ ചിത്രീകരിച്ചത്. 2017-ലെ പി എച്ച് ഇ കോൺഫറൻസിലെയും അടുത്തിടെ അദ്ദേഹം പങ്കെടുത്ത പാർലമെന്ററി ഹിയറിംഗിലെയും ദൃശ്യങ്ങൾ ഡീപ്പ് ഫെയ്ക്ക് നിർമ്മാതാക്കൾ ദുരുപയോഗം ചെയ്തതാണെന്ന് കണ്ടെത്തൽ സൂചിപ്പിക്കുന്നു. ടെയ്ലർ-റോബിൻസന്റെ പരാതിക്ക് ശേഷം ടിക്‌ടോക്ക് ആ വീഡിയോകൾ നീക്കം ചെയ്‌തെങ്കിലും ഇത് നിരവധി പേരെ തെറ്റിദ്ധരിപ്പിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ടിക്‌ടോക്കിനൊപ്പം എക്സ്, ഫെയ്സ്ബുക്ക്, യൂട്യൂബ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളിലും ഇത്തരം ഡീപ്പ് ഫെയ്ക്ക് വീഡിയോകൾ കണ്ടെത്തിയതായി പഠനം നടത്തിയ ഫുൾ ഫാക്റ്റ് വ്യക്തമാക്കി. മുൻ പി എച്ച് ഇ ചീഫ് എക്‌സിക്യൂട്ടീവ് ഡങ്കൻ സെൽബി, പോഷകാഹാര വിദഗ്ധൻ ടിം സ്‌പെക്റ്റർ, അന്തരിച്ച ഡോ. മൈക്കിൾ മോസ്ലി എന്നിവരുടെയെല്ലാം വ്യാജ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത് . വ്യാജ ഡോക്ടർമാർ വഴി തെറ്റായ വിവരങ്ങൾ വ്യാപകമായി പ്രചരിക്കുന്നതിനെതിരെ കടുത്ത നടപടി ലിബറൽ ഡെമോക്രാറ്റ് ആരോഗ്യ വക്താവ് ഹെലൻ മോർഗൻ ആവശ്യപ്പെട്ടു. ഹാനികരമായ എ ഐ ജനറേറ്റഡ് ഉള്ളടക്കം കണ്ടെത്തി നീക്കം ചെയ്യുന്നത് വലിയ വെല്ലു വിളിയായിരുന്നിട്ടും ഇതിനെതിരായ നടപടികൾ ശക്തിപ്പെടുത്തുകയാണെന്നാണ് ടിക്‌ടോക്ക് ഇതിനോട് പ്രതികരിച്ചത്.