ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ ട്രഫാൽഗർ സ്ക്വയറിലെ 2023 നവംബർ ഗാസാ പ്രതിഷേധത്തിനിടെ ഒരു പ്ലക്കാർഡ് പിടിച്ചതിന് അറസ്റ്റിലായ ഐഷ ജംഗിന് മെട്രോ പൊലീസ് £7,500 നൽകാൻ സമ്മതിച്ചു. “നിരപരാധികളെ ബോംബാക്രമണം ചെയ്യൽ, കുട്ടികളെ കൊല്ലൽ, ഉപരോധം, അടിസ്ഥാന സൗകര്യങ്ങൾ വിച്ഛേദിക്കൽ” എന്നീ ആരോപണങ്ങളുള്ള സന്ദേശമാണ് അവൾ പിടിച്ചിരുന്നത്. പോലീസുകാർ അത് അപമാനകരമാണെന്ന് പറഞ്ഞ് അവരെ തടഞ്ഞു നിർത്തുകയും പിന്നീട് അറസ്റ്റ് ചെയ്യുകയും ചെയ്തു.

അറസ്റ്റിനുശേഷം ബ്രോമ്ലിയെ സ്റ്റേഷനിൽ വിരലടയാളം, ഫോട്ടോ, ഡി.എൻ.എ എന്നിവ എടുത്തു പുലർച്ചെ 4 വരെ തടവിൽ വച്ചു. ഈ സംഭവത്തിൽ തന്റെ കുട്ടികൾ ഭയന്നുവെന്ന് ഐഷ പറഞ്ഞു. നിയമപരമായി തെറ്റില്ലാത്ത ഒരു സന്ദേശത്തിനെതിരെ ഇത്തരത്തിലുള്ള നടപടി വലിയ ഞെട്ടലുണ്ടാക്കിയെന്ന് അവൾ അഭിപ്രായപ്പെട്ടു. പിന്നീടാണ് കേസ് എടുത്തില്ലെന്ന് പൊലീസ് അറിയിച്ചത്.

തടങ്കൽ, ആക്രമണം, അധികാരദുരുപയോഗം തുടങ്ങി നിരവധി വിഷയങ്ങളിൽ പൊലിസിന് തെറ്റുപറ്റിയതാണെന്ന് കോടതി മുൻപാകെ ഐഷ വാദിച്ചു. ഈ കേസ് തീർപ്പാക്കാനാണ് പൊലീസ് ഇപ്പോൾ സമ്മതിച്ചത്. പ്രതിഷേധങ്ങളെ കൈകാര്യം ചെയ്യുന്നതിൽ ചിലപ്പോൾ തെറ്റുകൾ സംഭവിക്കാമെന്ന് മെട്രോ പൊലീസ് വ്യക്തമാക്കി. ഭാവിയിൽ ഇതിന് വ്യക്തമായ മാർഗ്ഗനിർദേശങ്ങൾ നൽകുമെന്നും പോലിസ് വക്താവ് അറിയിച്ചു.











Leave a Reply