ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഇംഗ്ലണ്ടിലെ കേന്ദ്രബാങ്കായ ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശനിരക്ക് കുറയ്ക്കാൻ സാധ്യതയുണ്ടന്ന റിപ്പോർട്ടുകൾ പുറത്തുവന്നു. നിലവിലെ 4 ശതമാനത്തിൽ നിന്ന് 3.75 ശതമാനത്തിലേക്ക് പലിശ നിരക്ക് കുറയ്ക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. 2023 ഫെബ്രുവരിക്കു ശേഷം ഏറ്റവും താഴ്ന്ന നിരക്കിലേക്കാകും ഇതോടെ ബാങ്ക് നിരക്ക് എത്തുക.

ഒൻപതംഗ അവലോകന സമിതി (എംപിസി) ഏകകണ്ഠമായ തീരുമാനത്തിലെത്തണമെന്നില്ലെങ്കിലും പലിശ നിരക്കിൽ കുറവ് ഉണ്ടാകുമെന്നത് ഉറപ്പായെന്നാണ് സൂചന. നിലവിൽ കഴിഞ്ഞ വർഷം ഓഗസ്റ്റിന് ശേഷം നടപ്പിൽ വരുന്ന ആറാമത്തെ പലിശക്കുറവായിരിക്കും ഇത്. പണപ്പെരുപ്പം നിയന്ത്രണത്തിലായതും സാമ്പത്തിക വളർച്ച മന്ദഗതിയിലായതുമാണ് തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങൾ.

പലിശനിരക്ക് കുറയുന്നത് വായ്പയെടുത്തിരിക്കുന്ന സാധാരണക്കാർക്ക് ആശ്വാസമാകും. വീടുവായ്പയും വ്യക്തിവായ്പയും അടയ്ക്കുന്ന തുക കുറയാൻ ഇതു സഹായിക്കും. അതേസമയം, ബാങ്ക് നിക്ഷേപങ്ങളിൽ ലഭിക്കുന്ന പലിശ കുറയാനും സാധ്യതയുണ്ടെന്നതിനാൽ നിക്ഷേപകർക്ക് ഇതു ചെറിയ ആശങ്കയുണ്ടാക്കും.











Leave a Reply