ടോം ജോസ് തടിയംപാട്

ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ നടത്തിയ ക്രിസ്തുമസ് ചാരിറ്റിയുടെ , ലഭിച്ച 1696 പൗണ്ട് ( 2,03,749 രൂപ ) കഞ്ഞിക്കുഴിയിലെ ജോസെഫ് ജോർജിന്റെ വീട്ടിലെത്തി ഇടുക്കി ബ്ലോക്ക് പഞ്ചായത്തു മെമ്പർ എ പി ഉസ്മാൻ ജോസഫിനു കൈമാറി ,സാമൂഹിക പ്രവർത്തകരായ പാറത്തോട് ആൻ്റണി ,ബാബു ജോസഫ് ,എന്നിവർ സന്നിഹിതരായിരുന്നു .ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു നിസ്സീമമായ പിന്തുണ നൽകുന്ന യു കെ മലയാളികളെ നന്ദിയോടെ ഓർക്കുന്നു. നന്മയുടെ പെരുമഴ നിങ്ങളുടെ മേൽ പെയ്തിറങ്ങട്ടെ എന്ന് ആശംസിക്കുന്നു .

ഒരു ബസ് കണ്ടക്ടർ ആയി ജോലി നോക്കിയിരുന്ന സമയത്താണ് ജോർജിനു കിഡ്‌നി രോഗം ബാധിച്ചു ചികിത്സയിൽ ആകുന്നത് ,കൈയിലുണ്ടായിരുന്ന എല്ലാം വിറ്റു ചികിൽസിച്ചു ,ഭാര്യ ജോലി ഉപേക്ഷിച്ചു ഭർത്താവിനെ ശിശ്രുഷിച്ചു വീട്ടിൽ ഇരിക്കുന്നു, ഇവരുടെ ചികിത്സ മുൻപോട്ടുകൊണ്ടുപോകുന്നതിനു വേണ്ടിയാണു ചാരിറ്റി നടത്തിയത് . . .ജോസെഫിന്റെ കുടുംബത്തിന്റെ വേദന ഞങ്ങളെ അറിയിച്ചത് പൊതുപ്രവർത്തകനും മുൻ ഇടുക്കി ബ്ലോക്ക് പഞ്ചായത് പ്രസിഡണ്ടു൦ ബ്ലോക്ക് പഞ്ചായത്തു മെമ്പറും ആയ എ പി ഉസ്മാനാണ് ..അദ്ദേഹത്തിന് ഞങ്ങളുടെ നന്ദി അറിയിക്കുന്നു .
.
ഇടുക്കി ചാരിറ്റി ഗ്രൂപ്പ് യു കെ എന്നത് കേരളത്തിൽ നിന്നും യു കെയിൽ കുടിയേറിയ കഷ്ട്ടപാടും ബുദ്ധിമുട്ടും അറിഞ്ഞവരുടെ ഒരു കൂട്ടായ്‌മയാണ്‌. ഞങ്ങൾ ‍ സൂതാരൃവും സതൃസന്ധവുമായി ജാതി ,മത ,വർഗ ,വർണ്ണ, സ്ഥല ,കാല ഭേതമെന്യയെ കേരളത്തിലും, യു കെ യിലും , നടത്തിയ ചാരിറ്റി പ്രവർത്തനത്തിലൂടെ ഇതുവരെ ഏകദേശം 1,47,00000 (ഒരുകോടി നാൽപ്പത്തിഏഴു ലക്ഷം ) രൂപയുടെ സഹായം അർഹിക്കുന്നവർക്കു നൽകുവാൻ കഴിഞ്ഞിട്ടുണ്ട് . 2004 -ൽ ഉണ്ടായ സുനാമിക്ക് പണം പിരിച്ചു അന്നത്തെ മുഖ്യമന്തി ഉമ്മൻ ചാണ്ടിക്കു നൽകിക്കൊണ്ടാണ് ഞങ്ങൾ പ്രവർത്തനം ആരംഭിച്ചത്. ഞങ്ങളുടെ ഈ എളിയ പ്രവർത്തനത്തിനു തനിനാടൻ യുട്യൂബ് ചാനൽ ,കേരള കമ്മ്യൂണിറ്റി വിറാൾ , യുകെകെസിഎ (യുണൈറ്റഡ് കിങ്‌ഡം ക്‌നാനായ കത്തോലിക്ക അസോസിയേഷൻ ) , മലയാളം യു കെ , പത്ര൦ , ,ലിവർപൂൾ ക്നാനായ കമ്മ്യൂണിറ്റി, ,പടമുഖം സ്നേഹമന്ദിര൦ , ലിവർപൂൾ മലയാളി അസോസിയേഷൻ (ലിമ) മുതലായവർ അവാർഡ്‌കൾ നൽകി ഞങ്ങളെ ആദരിച്ചിട്ടുണ്ട് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇടുക്കി ചാരിറ്റിക്കു നേതൃത്വ൦കൊടുക്കുന്നത് സാബു ഫിലിപ്പ് , ടോം ജോസ് തടിയംപാട് , സജി തോമസ്‌ ,.. .എന്നിവരാണ് .ഞങ്ങളുടെ രക്ഷാധികാരി ബഹുമാനപ്പെട്ട തമ്പി ജോസാണ്‌ .

ദാരിദ്രൃം എന്തെന്നറിഞ്ഞവർക്കെ പാരിൽ പരക്ലേശവിവേകമുള്ളു.””,”””യാതോ ധർമ്മ സ്നാതോജയ .””