നോർത്താംപ്ടൺ: പ്രിയപ്പെട്ടവരുടെ ഓർമ്മകൾക്ക് മുൻപിൽ സ്മരണാഞ്ജലിയർപ്പിച്ച് നോർത്താംപ്ടണിലെ ഒരു കൂട്ടം സുഹൃത്തുക്കൾ സംഘടിപ്പിച്ച പ്രഥമ ഓൾ യുകെ മെമ്മോറിയൽ കാരംസ് ടൂർണമെന്റ് വൻ വിജയമായി. നോർത്താംപ്ടണിലെ മലബാറി റെസ്റ്റോറന്റിൽ നടന്ന മത്സരങ്ങളിൽ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നിരവധി ടീമുകൾ പങ്കെടുത്തു.

നോബിളിന്റെ പിതാവ് ഞെരലേലി പൗലോസ്, ആനന്ദുവിന്റെ പിതാവ് ആലപ്പുറത്ത് കെ.ജി. ശിവശങ്കര പിള്ള, ജിൻസുവിന്റെ പിതാവ് പ്ലാത്തോട്ടത്തിൽ പി.വി. വർക്കി, ബാബുവിന്റെ പിതാവ് ആനിക്കാട്ട് തോമസ് ജോസഫ് (അച്ചായൻ), അരുണിന്റെ പിതാവ് ഏണസ്റ്റ് ഡിക്രൂസ്, റോസ്ബിന്റെ മുത്തച്ഛൻ കരിമ്പനമാക്കൽ കെ.ജെ. ചാക്കോ എന്നിവരുടെ സ്മരണാർത്ഥമാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. നോർത്താംപ്ടണിൽ ആദ്യമായാണ് ഇത്തരമൊരു ഓൾ യുകെ കാരംസ് ടൂർണമെന്റ് അരങ്ങേറുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിജയികൾ:

വാശിയേറിയ പോരാട്ടത്തിനൊടുവിൽ തായകം ക്ലബ്ബിന്റെ ദർശനും ജയശീലനും ചാമ്പ്യന്മാരായി. ഇതേ ക്ലബ്ബിലെ തന്നെ വേണുഗോപൻ – പുരസ് സഖ്യം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഗ്രേറ്റ് നോർത്താംപ്ടൺ സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ച ബാബു തോമസ്, ആനന്ദു ശിവശങ്കര പിള്ള എന്നിവർ മൂന്നാം സ്ഥാനവും, ജോർജ് വർഗീസ്, ടോണി മാഞ്ഞാഞ്ചേരി ബേബി എന്നിവർ നാലാം സ്ഥാനവും നേടി.

നൂറുകണക്കിന് കായിക പ്രേമികൾ ഒത്തുചേർന്ന ഈ കായിക മാമാങ്കത്തിന് നോർത്താംപ്ടണിലെ ‘ചായ് കഫേ’ (Chai Cafe) ഒരുക്കിയ വിഭവസമൃദ്ധമായ ഭക്ഷണം ടൂർണമെന്റിന്റെ മാറ്റു കൂട്ടി. തങ്ങളുടെ പൂർവ്വികർ പകർന്നുനൽകിയ സ്നേഹത്തിന്റെയും കൂട്ടായ്മയുടെയും പൈതൃകം കാത്തുസൂക്ഷിക്കുവാനും വരും തലമുറയ്ക്ക് മാതൃകയാകുവാനും ഈ ടൂർണമെന്റിലൂടെ സാധിച്ചുവെന്ന് സംഘാടകർ അറിയിച്ചു.