ന്യൂസ് ഡെസ്ക്, മലയാളം യുകെ

പുതുവത്സര ദിനത്തിൽ യുകെയിൽ കടുത്ത തണുപ്പും മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി . ആർട്ടിക് മേഖലയിൽ നിന്നുള്ള തണുത്ത കാറ്റ് രാജ്യത്തെ ബാധിക്കുന്നതിനാൽ മഞ്ഞും തണുപ്പും കടുക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിന്റെ ഭാഗമായി ന്യൂ ഇയർ ദിനത്തിൽ മഞ്ഞും ഐസും സംബന്ധിച്ച യെല്ലോ, ആംബർ മുന്നറിയിപ്പുകൾ പുറപ്പെടുവിച്ചിട്ടുണ്ട്. ഈ തണുപ്പുകാലം ഒരാഴ്ചയിലധികം നീണ്ടുനിൽക്കാനാണ് സാധ്യത.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യഘട്ടത്തിൽ വടക്കൻ സ്കോട്ട് ലൻഡിൽ മാത്രം മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുവെങ്കിലും, ആഴ്ച അവസാനത്തോടെ നോർത്ത് അയർലൻഡ്, ഇംഗ്ലണ്ട്, വെയിൽസ് എന്നിവിടങ്ങളിലും മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു. സ്കോട്ട് ലൻഡിലെ ഉയർന്ന പ്രദേശങ്ങളിൽ 20 മുതൽ 30 സെ.മീ വരെ മഞ്ഞ് കെട്ടിക്കിടക്കാനും ശക്തമായ കാറ്റോടുകൂടിയ ബ്ലിസർഡ് സാഹചര്യം ഉണ്ടാകാനും സാധ്യതയുണ്ട്. ഇതോടെ റോഡ് ഗതാഗതത്തിൽ വലിയ തടസ്സങ്ങളും ചില ഗ്രാമപ്രദേശങ്ങൾ ഒറ്റപ്പെടുന്നതിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നൽകി.

അതേസമയം, യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസി വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ ഇംഗ്ലണ്ടുകളിൽ ആംബർ കോൾഡ് ഹെൽത്ത് അലർട്ടും മറ്റ് പ്രദേശങ്ങളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. കടുത്ത തണുപ്പിനെ തുടർന്ന് വയോധികരും അസുഖബാധിതരുമായ ആളുകളിൽ മരണനിരക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. വീടുകളിലും ആശുപത്രികളിലും നിർദേശിച്ച താപനില നിലനിർത്താൻ ബുദ്ധിമുട്ട് ഉണ്ടാകാമെന്നും അധികൃതർ വ്യക്തമാക്കി.