ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിസ്റ്റൾ: ബ്രിസ്റ്റൾ നോർത്ത് ഈസ്റ്റ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ജൂയിഷ് ലേബർ എംപി ഡാമിയൻ ഈഗന്റെ സ്‌കൂൾ സന്ദർശനം പ്രൊ-പാലസ്‌തീൻ ഗ്രൂപ്പിന്റെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് റദ്ദ് ചെയ്യപ്പെട്ടു. ബ്രിസ്റ്റൾ ബ്രൂണൽ അക്കാഡമിയിൽ വിദ്യാർത്ഥികളുമായി സംസാരിച്ച് ജനപ്രതിനിധികളുടെ ജോലി, ജനാധിപത്യം, രാഷ്ട്രീയ പങ്കാളിത്തം എന്നിവയെ കുറിച്ച് ബോധവൽക്കരിക്കാനുള്ള സന്ദർശനം ആണ് സംഭവം നടക്കാൻ മണിക്കൂറുകൾ മാത്രം ബാക്കി ഉണ്ടായിരുന്നപ്പോൾ സ്‌കൂൾ അധികൃതർ റദ്ദാക്കിയത് . ബ്രിട്ടീഷ് കമ്യൂണിറ്റീസ് സെക്രട്ടറി സ്റ്റീവ് റീഡ് ഈ സംഭവത്തെ “അത്യന്തം അപമാനകരം” എന്ന് വിശേഷിപ്പിച്ചു,

പ്രതിഷേധത്തെയും വിമർശനത്തെയും തുടർന്ന് സന്ദർശനം റദ്ദ് ചെയ്യപ്പെട്ടതിന് ശേഷം ബ്രിസ്റ്റൾ പാലസ്‌തീൻ സൊളിഡാരിറ്റി ക്യാമ്പയിൻ ഫേസ്ബുക്ക് പേജിൽ “ഇസ്രായേലിന്റെ ഗാസായിലെ കൂട്ടക്കൊലയ്ക്ക് പിന്തുണ നൽകുന്ന രാഷ്ട്രീയക്കാരെ സ്കൂളുകളിൽ സ്വാഗതം ചെയ്യില്ല” എന്ന് പ്രസ്താവിച്ചു. ഇവർക്ക് അനുകൂലമായവർ യോഗങ്ങൾ സംഘടിപ്പിക്കുകയും സന്ദർശന ദിവസം പ്രതിഷേധം നടത്താനുള്ള പദ്ധതികളും തയാറാക്കിയിരുന്നു . ബ്രിസ്റ്റൾ NEU (നാഷണൽ എജ്യൂക്കേഷൻ യൂണിയൻ) സ്റ്റാഫ് ഗ്രൂപ്പ് സന്ദർശനം റദ്ദാക്കിയതിന് പിന്തുണ അറിയിക്കുകയും, ഇത് വിദ്യാർത്ഥികളുടെ സുരക്ഷ, ഐക്യബോധം, നൈതിക മൂല്യങ്ങൾ എന്നിവയ്ക്ക് നേട്ടമാണെന്നും പറഞ്ഞു .

എംപി ഈഗന്റെ സന്ദർശനത്തിൽ വിദ്യാർത്ഥികൾക്ക് ജനാധിപത്യം, എംപികളുടെ ജോലി, സാമൂഹിക പ്രതിസന്ധികളിൽ പങ്കാളിത്തം എന്നിവയെക്കുറിച്ച് അറിയാൻ അവസരം നൽകാനായിരുന്നു ശ്രമം. സ്‌കൂൾ അധികൃതർ, വിദ്യാർത്ഥികളുടെ പഠനത്തിൽ തടസ്സം വരാതിരിക്കാനും സുരക്ഷ ഉറപ്പാക്കാനും തീരുമാനം എടുത്തുവെന്നാണ് അറിയിച്ചത് . പോലീസ് നിർദേശം അനുസരിച്ച് പുതിയ തീയതി പിന്നീട് നിശ്ചയിക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് .











Leave a Reply