ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി (BCMC) ഒരുമയുടെയും കൂട്ടായ്മയുടെയും ശക്തിയോടെ 22-ാം വർഷത്തിലേക്ക് കടക്കുന്നു. യുകെയിലെ മുൻനിര മലയാളി അസോസിയേഷനുകളിൽ ഒന്നായ BCMC വള്ളംകളി, കലാ–കായിക മത്സരങ്ങൾ, വടംവലി, യുക്മ കലാകായിക മേളകൾ എന്നിവ നടത്തി പോയ വർഷങ്ങളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ചിരുന്നു . എല്ലാ വർഷവും ഓണം, ക്രിസ്മസ്, പുതുവത്സരാഘോഷങ്ങൾ, സ്പോർട്സ് ഡേ എന്നിവയും എല്ലാ അംഗങ്ങളെയും പങ്കെടുപ്പിച്ചുകൊണ്ട് BCMC ഭംഗിയായി സംഘടിപ്പിക്കുന്നുണ്ട് .

മുതിർന്നവർക്കും യുവജനങ്ങൾക്കും വേണ്ടി യൂത്ത് ഫോറം, നേഴ്സിംഗ് ഫോറം തുടങ്ങിയ വിഭാഗങ്ങലും സജീവമായി പ്രവർത്തിക്കുന്നുണ്ട് . ചാരിറ്റി പ്രവർത്തനങ്ങളിലൂടെ നാട്ടിലും യുകെയിലും നിരവധി സഹായ പ്രവർത്തനങ്ങൾ നടത്താനും BCMCയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2026ലെ പുതിയ കമ്മിറ്റി ചുമതലയേറ്റെടുത്തു. റെജി വർഗീസ് (പ്രസിഡന്റ്), ജെമി പുന്നൂസ് (സെക്രട്ടറി), ജോളി സിറോഷ് (വൈസ് പ്രസിഡന്റ്), ശോഭ മോഹൻദാസ് (ട്രഷറർ), ജോൺസൺ സ്റ്റീഫൻ (ജോയിന്റ് സെക്രട്ടറി) എന്നിവരാണ് പ്രധാന ഭാരവാഹികൾ. ഷാനു നിർമൽ, സ്മിത സജീഷ് (പ്രോഗ്രാം കോഓർഡിനേറ്റർമാർ), മാർട്ടിൻ തിരുത്തനത്തിൽ (സ്പോർട്സ് കോഓർഡിനേറ്റർ), പൊൻസി ജിബി, ടീന സോണി (ലേഡി പ്രതിനിധികൾ), മീര ലാൽ ഉൾപ്പെടെയുള്ള യൂത്ത് പ്രതിനിധികളും കമ്മിറ്റിയിലുണ്ട്. സ്നേഹവും വിശ്വാസവും കൈമുതലാക്കി BCMCയുടെ യാത്ര ഇനിയും ശക്തമായി മുന്നോട്ട് പോകുമെന്ന് കമ്മിറ്റി അറിയിച്ചു.