ന്യൂസ് ഡെസ്ക്, മലയാളം യുകെ

റൂഫ്‌ടോപ്പ് സോളാർ പാനലുകളുള്ള 54,000-ത്തിലധികം വീടുകൾക്ക് ഈ ജനുവരിയിൽ എച്ച് എം ആർ സിയുടെ £100 പിഴ നേരിടേണ്ടി വരുമെന്ന് മുന്നറിയിപ്പ്. ഉപയോഗിക്കാത്ത വൈദ്യുതി നാഷണൽ ഗ്രിഡിലേക്ക് വിറ്റ് ലഭിക്കുന്ന വരുമാനം പലരും നികുതി യോഗ്യമാണെന്ന് അറിയാതെ പോകുന്നതാണ് ഇതിന് പ്രധാന കാരണം. ജനുവരി 31 നകം സെൽഫ് അസസ്മെന്റ് ടാക്‌സ് റിട്ടേൺ സമർപ്പിക്കാത്തവർക്ക്, നികുതി കുടിശ്ശിക ഇല്ലെങ്കിലും, പിഴ ബാധകമാകും.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സ്മാർട്ട് എക്സ്പോർട്ട് ഗ്യാരന്റി (എസ്‌ഇജി) പദ്ധതിയിലൂടെ സോളാർ പാനൽ ഉടമകൾക്ക് വർഷം ശരാശരി £300 വരെ വരുമാനം ലഭിക്കുന്നുണ്ട്. 2025-ൽ റെക്കോർഡ് ഇൻസ്റ്റലേഷനുകൾ നടന്നതോടെ യുകെയിൽ ഇപ്പോൾ ഏകദേശം 16 ലക്ഷം വീടുകളിൽ സോളാർ പാനലുകൾ സ്ഥാപിച്ചിട്ടുണ്ട്. ഈ വരുമാനം ഫ്രീലാൻസ് ജോലി, ചെറിയ ബിസിനസ് മുതലായ മറ്റ് വരുമാനങ്ങളുമായി ചേർന്നാൽ എച്ച് എം ആർ സിയുടെ £1,000 ടാക്‌സ്-ഫ്രീ ട്രേഡിംഗ് അലവൻസ് കടക്കാൻ സാധ്യതയുണ്ടെന്ന് വിദഗ്ധർ പറയുന്നു. ഏകദേശം 6 ലക്ഷം സോളാർ ഉടമകൾക്ക് ഇത് ബാധകമാകുമെന്നാണ് അറിയാൻ സാധിച്ചത്.

£1,000 പരിധി കടന്നാൽ സെൽഫ് അസസ്മെന്റിന് രജിസ്റ്റർ ചെയ്ത് വരുമാനം പ്രഖ്യാപിക്കുക നിയമപരമായ ബാധ്യതയാണ്. ഓരോ വർഷവും ഏകദേശം 9 ശതമാനം പേർ റിട്ടേൺ വൈകിപ്പിക്കുന്നതിനാൽ പിഴയുടെ പരിധിയിൽ വരുന്നുണ്ട് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത് . ഊർജ്ജ ചെലവുകളും കുടുംബ ബജറ്റുകളും സമ്മർദ്ദത്തിലായിരിക്കുന്ന സാഹചര്യത്തിൽ, എസ് ഇ ജി വരുമാനത്തിന്റെ മൂന്നിലൊന്ന് വരെ £100 പിഴയായി പോകാൻ ഇടയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു . അതിനാൽ, ഏപ്രിൽ 2024 മുതൽ ഏപ്രിൽ 2025 വരെ ലഭിച്ച അധിക വരുമാനം പരിശോധിച്ച്, എനർജി സപ്ലയർ സ്റ്റേറ്റ്മെന്റുകൾ പരിശോധിച്ച്, സമയത്തിനകം റിട്ടേൺ സമർപ്പിക്കണമെന്ന് എച്ച് എം ആർ സിയും നികുതി വിദഗ്ധരും നിർദേശിക്കുന്നു.