ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ ഗ്രാമപ്രദേശങ്ങളിലും തീരദേശങ്ങളിലും ക്യാൻസർ ചികിത്സയിലെ വലിയ അസമത്വം കുറയ്ക്കാൻ കൂടുതൽ ക്യാൻസർ ഡോക്ടർമാരെ നിയോഗിക്കാൻ സർക്കാർ തീരുമാനം എടുത്തു . താമസിക്കുന്ന സ്ഥലത്തിന്റെ പേരിൽ രോഗനിർണയവും ചികിത്സയും വൈകുന്ന സാഹചര്യം അവസാനിപ്പിക്കുകയാണ് ലക്ഷ്യം എന്ന് സർക്കാർ വ്യക്തമാക്കി . എവിടെയാണ് നിങ്ങൾ താമസിക്കുന്നത് എന്നതിനെ ആശ്രയിച്ചാവരുത് ക്യാൻസർ ചികിത്സ എന്ന് ആരോഗ്യ സെക്രട്ടറി വെസ് സ്ട്രീറ്റിംഗ് പറഞ്ഞു. പുതിയ നടപടികൾ വേഗത്തിൽ പരിശോധന നടത്താനും രോഗം ആദ്യം കണ്ടെത്താനും ജീവൻ രക്ഷാ നിരക്ക് ഉയർത്താനും സഹായിക്കുമെന്നാണ് പ്രതീക്ഷീക്കപ്പെടുന്നത് .

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നഗരങ്ങളിലെ വലിയ ആശുപത്രികളുമായി താരതമ്യപ്പെടുത്തുമ്പോൾ ഗ്രാമ–തീരദേശങ്ങളിലെ ആശുപത്രികളിൽ പ്രത്യേകിച്ച് മുതിർന്ന ക്യാൻസർ വിദഗ്ധരുടെ കുറവുണ്ട്. ഇതു രോഗികൾക്ക് കാത്തിരിപ്പ് നീളാനും ചികിത്സ വൈകാനും കാരണമാകുന്നു. പുതിയ പദ്ധതിയിൽ, ഈ പ്രദേശങ്ങളിലെ ആശുപത്രികളിൽ കൂടുതൽ യുവ ഡോക്ടർമാർക്ക് ക്യാൻസർ സ്പെഷ്യലിസ്റ്റ് പരിശീലന അവസരങ്ങൾ നൽകും. എത്ര അധിക പരിശീലന സീറ്റുകൾ ഉണ്ടാകുമെന്നത് ആരോഗ്യവകുപ്പും എൻഎച്ച്എസും തമ്മിലുള്ള ചർച്ചകൾക്ക് ശേഷം തീരുമാനിക്കും എന്നാണ് അറിയാൻ സാധിച്ചത് . ഈ നീക്കം ഫെബ്രുവരി 4-ന് ലോക ക്യാൻസർ ദിനത്തിൽ പ്രഖ്യാപിക്കുന്ന ദേശീയ ക്യാൻസർ പദ്ധതിയുടെ ഭാഗമാണ്.

മാക്‌മില്ലൻ ക്യാൻസർ സപ്പോർട്ടും ക്യാൻസർ റിസർച്ച് യു.കെയും പദ്ധതിയെ സ്വാഗതം ചെയ്തു. ദാരിദ്ര്യബാധിത മേഖലകളിൽ ക്യാൻസർ മരണനിരക്ക് കൂടുതലാണെന്നും, എല്ലാവർക്കും ഒരുപോലെ മികച്ച പരിശോധനയും ചികിത്സയും ലഭിക്കണമെന്നും സംഘടനകൾ പറഞ്ഞു. പുതിയ പദ്ധതിയിൽ ചികിത്സയ്ക്കുള്ള സമയപരിധികൾ കർശനമാക്കും; എഐ ഉൾപ്പെടെയുള്ള പുതിയ സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് രോഗം വേഗത്തിൽ കണ്ടെത്താനും കൂടുതൽ നിക്ഷേപം നടത്തും. എന്നാൽ ദീർഘകാല ഗുണഫലത്തിനായി പരിശീലനം പൂർത്തിയാക്കിയ ശേഷം തുടരാൻ കഴിയുന്ന സ്ഥിരം കൺസൾട്ടന്റ് തസ്തികകളും ആവശ്യമാണെന്ന് റേഡിയോളജിസ്റ്റുകളുടെ സംഘടന മുന്നറിയിപ്പ് നൽകി.