അപ്പച്ചൻ കണ്ണഞ്ചിറ

സ്റ്റിവനേജ്: ലണ്ടനിലെ പ്രമുഖ മലയാളി ആസ്സോസ്സിയേഷനുകളിലൊന്നായ ‘സർഗ്ഗം സ്റ്റീവനേജ്’ സംഘടിപ്പിച്ച ക്രിസ്തുമസ്സ്-നവവത്സര ആഘോഷം പ്രൗഢഗംഭീരമായി. ക്രിസ്തുമസ്സ്- ന്യു ഇയർ പരിപാടികളുടെ ഭാഗമായി ഒരുമാസത്തോളം നീണ്ടു നിന്ന ആഘോഷങ്ങളുടെ സമാപനം വെൽവിനിലെ സിവിക് സെന്ററിൽ പ്രൗഢവും, വർണ്ണാഭവുമായി. ഗൃഹാതുരുത്വം ഉണർത്തിയ പുൽക്കൂട്, ഭവനാലങ്കാര മത്സരങ്ങളും, ക്രിസ്തുമസ്സ് കരോൾ രാവും തിരുപ്പിറവിയുടെ ആത്മീയോത്സവമായി. തുടർന്ന് നടന്ന സമാപന ആഘോഷത്തിൽ എൽ ഈ ഡി സ്‌ക്രീനിന്റെ പശ്ചാത്തലത്തിൽ, ബെത്ലെഹ നഗരിയും, കാലിത്തൊഴുത്തും, തിരുപ്പിറവിയും, സംഗീത നടന നൃത്തങ്ങളിലൂടെ ആവിഷ്‌ക്കരിച്ച ദൃശ്യ വിരുന്ന് ഏറെ ആകർഷകമായി.

‘കൊച്ചിൻ ഗോൾഡൻ ഹിറ്റ്‌സ്’ ട്രൂപ്പിലെ പ്രഗത്ഭരും പ്രശസ്തരുമായ അനുഗ്രഹീത താരങ്ങളായ പിന്നണി ഗായകൻ അഭിജിത് കൊല്ലം, സിനിമാതാരം ബൈജു ജോസ് അടക്കം കലാകാർ അവതരിപ്പിച്ച ‘മെഗാ ഷോ’ വേദി കീഴടക്കി. സർഗ്ഗം കലാകാർ അവതരിപ്പിച്ച വൈവിദ്ധ്യങ്ങളായ മികവുറ്റ കലാപരിപാടികളും സർഗ്ഗം ക്രിസ്തുമസ് ന്യു ഇയർ ആഘോഷത്തെ കൂടുതൽ ആകർഷകമാക്കി.

സർഗ്ഗത്തിലെ മുതിർന്ന അംഗങ്ങളായ അപ്പച്ചൻ കണ്ണച്ചിറ, ജോണി നെല്ലാംകുഴി എന്നിവർ സർഗ്ഗം ഭാരവാഹികളോടൊപ്പം ചേർന്ന്, ക്രിസ്തുമസ്സ് കേക്ക് മുറിച്ച്, ക്രിസ്തുമസ്സ് പാപ്പക്ക് നൽകികൊണ്ട് ക്രിസ്‌തുമസ്സ്‌- ന്യു ഇയർ ആഘോഷത്തിന്റെ ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു പ്രസിഡണ്ട് മനോജ് ജോൺ സ്വാഗതവും, സെക്രട്ടറി അനൂപ് മഠത്തിപ്പറമ്പിൽ നന്ദിയും ആശംസിച്ചു. ടെസ്സി ജെയിംസ്, പ്രിൻസൺ പാലാട്ടി എന്നിവർ അവതാരകരായി തിളങ്ങി.

സർഗ്ഗം സംഘടിപ്പിച്ച പുൽക്കൂട് മത്സരത്തിൽ അപ്പച്ചൻ – അനു കണ്ണഞ്ചിറ ഒന്നാം സ്ഥാനവും, റോമി ആൻഡ് ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഭവനാലങ്കാരത്തിൽ ജോണി-ആനി നെല്ലാംകുഴിയും, പ്രിൻസൺ-വിത്സി-പ്രാർത്ഥന പാലാട്ടി കുടുംബം രണ്ടാം സ്ഥാനവും നേടി. വിജയികൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽത്തന്നെ വിതരണം ചെയ്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സർഗ്ഗം ഭാരവാഹികളായ മനോജ് ജോൺ, അനൂപ്‌ എം പി, ജോർജ്ജ് റപ്പായി, ടെസ്സി ജെയിംസ്, ജിനേഷ് ജോർജ്ജ്, ആതിരാ മോഹൻ, ഡാനിയേൽ മാത്യു, പ്രീതി മണി, പ്രിൻസൺ പാലാട്ടി, ടിന്റു മെൽവിൻ, അബ്രാഹം വർഗ്ഗീസ് എന്നിവർ ആഘോഷത്തിന് നേതൃത്വം വഹിച്ചു.

അദ്‌വിക് ഹരിദാസ്, ഡേവിഡ് ജോർജ്ജ്, റേച്ചൽ ജോർജ്ജ്, മീരാ കേലോത്, ഷോൺ അലക്സ്, ഇവാ, ആൻറണി, ആദ്യാ ആദർശ്, മെറീസ്സാ ജോസഫ്, സൈറാ ക്ലാക്കി എന്നിവരോടൊപ്പം ‘ടീം നൃത്യ’യും നൃത്ത ചുവടുകളിലൂടെയും, ഭാവ-ലാസ-ചടുല ചലനങ്ങളിലൂടെയും സദസ്സിനെ കോരിത്തരിപ്പിച്ചു.

ആൻ മേരി ജോൺസൺ, അജേഷ് വാസു, ടാനിയ അനൂപ്‌, അഞ്ജു ടോം, ഹെൻഡ്രിൻ തുടങ്ങിയവരുടെ ഗാനങ്ങളിലൂടെ സംഗീതസാന്ദ്രമാക്കിയ വേദിയിൽ, കൊച്ചു കലാകാരി ഇവാ ടോം വയലിൻ വായിച്ച്‌ സദസ്സിനെ അത്ഭുതപ്പെടുത്തി.

ഉച്ചക്ക് ഒരു മണിയോടെ ആരംഭിച്ച തിരുപ്പിറവി – നവവത്സര ആഘോഷം ഏവരും ഏറെ ആസ്വദിക്കുകയും, ആവേശത്തോടെ പങ്കു ചേരുകയും ചെയ്ത ‘ഡീ ജെ’ക്ക് ശേഷം, രാത്രി ഒമ്പതുമണിയോടെ സമാപിച്ചു.