കലയെ സ്നേഹിക്കുന്ന പ്രവാസി മലയാളികൾക്കായി കൈരളി യുകെ സതാംപ്ടൺ & പോർട്ട്സ്മൗത്ത് യൂണിറ്റ് വീണ്ടും ഒരുക്കുന്നു താളലയസാന്ദ്രമായ സംഗീത നൃത്ത സന്ധ്യ !
പാരമ്പര്യത്തിന്റെ തനിമയും ആധുനികതയുടെ ആവേശവും ഒത്തുചേരുന്ന അവിസ്മരണീയമായ സായാഹ്‌നത്തിലേക്ക് ഏവർക്കും സ്വാഗതം.

നാലാം വാർഷികത്തിന്റെ നിറവിൽ, നൂറ്റമ്പതോളം കലാപ്രതിഭകൾ അണിനിരക്കുന്ന ദൃശ്യ-ശ്രവ്യ വിരുന്ന് നിങ്ങളെ കാത്തിരിക്കുന്നു. ക്ലാസിക്കൽ മുതൽ ഫ്യൂഷൻ വരെയുള്ള വൈവിധ്യമാർന്ന കലാപ്രകടനങ്ങൾ ആണ് അരങ്ങിലെത്തുന്നത് .

സംഗീതത്തിന്റെ മാസ്മരികതയും നൃത്തത്തിന്റെ ചടുലതയും ഒന്നിക്കുന്ന ഈ ആഘോഷം നമ്മുടെ സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും ഒത്തുചേരൽ കൂടിയാണ്.

തീയതി : 2026 മാർച്ച് 21, ശനിയാഴ്ച
സമയം: ഉച്ചയ്ക്ക് 3:00 മുതൽ രാത്രി 10:00 വരെ
വേദി: Wickham Community Center, Mill Lane, Wickham PO17 5AL
പ്രവേശനം സൗജന്യം

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നമുക്കൊന്നിച്ചു കൂടാം, എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ കുറച്ചു നേരം കലയുടെ ലോകത്ത് ചിലവഴിക്കാം. ഈ വർണ്ണാഭമായ കലാസന്ധ്യയിലേക്ക് നിങ്ങളെയും കുടുംബത്തെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കൈരളി യുകെ സതാംപ്ടൺ & പോർട്ട്സ്മൗത്ത് യൂണിറ്റ്