വാൾസാൾ ∙ മിഡ്ലാൻഡ്സ് കേരള കൾച്ചറൽ അസോസിയേഷൻ (MIKCA) ആന്വൽ ജനറൽ ബോഡി മീറ്റിംഗും ക്രിസ്മസ്–ന്യൂ ഇയർ ആഘോഷങ്ങളും ജനുവരി 10ന് വാൾസാളിലെ പെൽസാൾ കമ്മ്യൂണിറ്റി സെന്ററിൽ നടന്നു. നിറഞ്ഞ സദസ്സിന് മുന്നിൽ വിവിധ കലാപരിപാടികളും മാരിയൻ തിയറ്റേഴ്സിന്റെ ഋഷ്യശൃംഗൻ എന്ന നാടകാവിഷ്കാരവും ഡി.ജെ.യും വാട്ടർ ഡ്രം മ്യൂസിക് പരിപാടിയും അരങ്ങേറി.
പ്രസിഡന്റ് നോബിൾ കുര്യന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ജോജൻ ആന്റണിയും ട്രഷറർ ബിനോയ് ചാക്കോയും പ്രവർത്തന റിപ്പോർട്ടും വരവ്–ചിലവ് കണക്കുകളും അവതരിപ്പിച്ചു. 120ൽ പരം MIKCA കുടുംബങ്ങൾ പങ്കെടുത്ത യോഗത്തിൽ റിപ്പോർട്ടുകൾ ഏകകണ്ഠമായി പാസാക്കി.
യോഗത്തിൽ 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ജോർജ് മാത്യു പ്രസിഡന്റായും ടിൻ്റസ് ദാസ് സെക്രട്ടറിയായും ടാൻസി പാലാട്ടി ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. ഷൈൻ തോമസ് വൈസ് പ്രസിഡന്റും ജൂലി ബിനു ജോയിന്റ് സെക്രട്ടറിയുമായി ചുമതലയേറ്റു. കമ്മിറ്റിയംഗങ്ങളായി ജോൺ മുളയിങ്കൽ, ജോജൻ ആന്റണി, ജൂലി റോജൻ, ദാലു കെ. ജോൺ, വർഗീസ് കോച്ചേരിൽ, ബൈജു തോമസ്, ഷെറിൻ ഫിലിപ് എന്നിവർ ഉൾപ്പെട്ടു. യൂത്ത് ഐക്കൺ പ്രസിഡന്റായി അഞ്ജലി ദാസിനെയും സെക്രട്ടറിയായി നോയൽ ഷിബുവിനെയും തിരഞ്ഞെടുത്തു. റൈസിംഗ് സ്റ്റാർ പ്രതിനിധിയായി അർച്ചിത ബിനു നായർ ചുമതലയേറ്റു.
പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിൽ, MIKCAയുടെ ഈസ്റ്റർ–വിഷു ആഘോഷങ്ങൾ ഏപ്രിൽ 11ന് രാവിലെ 10 മുതൽ വൈകിട്ട് 5 വരെ പെൽസാൾ ഹാളിൽ നടത്താൻ തീരുമാനിച്ചു. “കാർമിക് വേർഷൻ” ബാൻഡിന്റെ ലൈവ് ഓർക്കസ്ട്ര പരിപാടി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുമെന്ന് സംഘാടകർ അറിയിച്ചു. പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു. 2026ലെ MIKCA അംഗത്വ ക്യാംപെയ്ൻ മെയ് മാസം മുതൽ ആരംഭിക്കുമെന്നും സെക്രട്ടറി അറിയിച്ചു.











Leave a Reply