ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാബിൻ ബാഗിന് ‘£5.99 മുതൽ’ എന്ന പരസ്യം നൽകി യാത്രക്കാരെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ ഈസി ജെറ്റിന് മുന്നറിയിപ്പ് നൽകി. യാത്രക്കാരെ കുഴപ്പത്തിലാക്കുന്ന പരസ്യവാചകം പിൻവലിക്കണമെന്ന് പരസ്യ നിയന്ത്രണ അതോറിറ്റിയാണ് ആവശ്യപ്പെട്ടത്. ക്യാബിൻ ബാഗേജ് ഫീസ് ‘£5.99 മുതൽ’ ലഭ്യമാണെന്ന ഈസി ജെറ്റിന്റെ പരസ്യവാദം തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ബ്രിട്ടനിലെ പരസ്യ നിയന്ത്രണ ഏജൻസിയായ അഡ്വർടൈസിംഗ് സ്റ്റാൻഡേർഡ്സ് അതോറിറ്റിയാണ് (ASA) കണ്ടെത്തിയത്. ഈ നിരക്കിൽ യാത്രക്കാർക്ക് ക്യാബിനിൽ ബാഗേജ് സൂക്ഷിക്കാനാകുമെന്ന് തെളിയിക്കുന്ന രേഖകൾ നൽകാൻ വിമാനക്കമ്പനിക്ക് സാധിക്കാതിരുന്നതോടെയാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഈസി ജെറ്റിന്റെ വെബ്‌സൈറ്റിലെ പരസ്യവാചകത്തിൽ നിന്ന്, £5.99 നൽകി തന്നെ വിമാനത്തിൽ ക്യാബിൻ ബാഗേജ് കൊണ്ടുപോകാനാകുമെന്ന ധാരണ ഉപഭോക്താക്കൾക്ക് ഉണ്ടാകുമെന്നാണ് ASA വ്യക്തമാക്കുന്നത്. എന്നാൽ, പ്രായോഗികമായി ഈ നിരക്കിൽ ബാഗേജ് സൗകര്യം ലഭിക്കുന്നതായി വ്യക്തമായ തെളിവുകളില്ലെന്ന് അന്വേഷണത്തിൽ കണ്ടെത്തി. ഇതിനെ തുടർന്ന്, ‘£5.99 മുതൽ’ എന്ന അവകാശവാദം ഉപയോഗിക്കുന്നത് നിർത്താൻ ഈസി ജെറ്റിനോട് ആവശ്യപ്പെട്ടു.

ഉപഭോക്തൃസംഘടനയായ ‘വിച്ച്?’ (Which?) ആണ് ഈ പരസ്യം ASAയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. വിമാനക്കമ്പനികൾ കുറഞ്ഞ നിരക്കുകൾ വാഗ്ദാനം ചെയ്ത് യാത്രക്കാരെ ആകർഷിച്ച ശേഷം, പിന്നീട് അധിക ഫീസുകൾ ഈടാക്കുന്ന പ്രവണത പതിവാണെന്ന് സംഘടന ചൂണ്ടിക്കാട്ടി. യാത്രക്കാർക്ക് വ്യക്തവും സത്യസന്ധവുമായ വിവരങ്ങൾ നൽകേണ്ടതിന്റെ ആവശ്യകത ഈ സംഭവത്തിലൂടെ വീണ്ടും തെളിയിക്കപ്പെടുന്നതായി ASA വ്യക്തമാക്കി.