ലീഡ്‌സ്: ലീഡ്‌സ് മലയാളി അസോസിയേഷൻ്റെ (LEMA) 2026-2027 ലേക്കുള്ള പുതിയ പ്രവർത്തന സമിതിയെ തിരഞ്ഞെടുത്തു. ജനുവരി 10-ന് നടന്ന അസോസിയേഷൻ്റെ ക്രിസ്തുമസ് – പുതുവത്സര ആഘോഷങ്ങളോടനുബന്ധിച്ച് കൂടിയ പ്രധാന പൊതുയോഗത്തിലാണ് പുതിയ ടീമിനെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

ലീഡ്‌സ് മലയാളികൾക്ക് ഏറെ സുപരിചിതനായ ശ്രീ ജേക്കബ് കുയിലാടൻ പ്രസിഡന്റ്‌ ആയും, ടിനു പി ജോൺ സെക്രട്ടറി ആയും,ബീന ബോസ്കോ വൈസ് പ്രസിഡന്റ്‌ ആയും, ഷിജി കുര്യൻ ട്രെഷറർ ആയും ചുമതലയേറ്റു. അസോസിയേഷൻ്റെ വിവിധ വിഭാഗങ്ങളിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പ്രോഗ്രാം കോർഡിനേറ്റർമാരായി റെജിൻ പ്രകാശ്, ടീന എബ്രഹാം എന്നിവരെ തിരഞ്ഞെടുത്തു. സ്വാതി ഉദയപ്പൻ ആർട്‌സ് ക്ലബ് കോർഡിനേറ്ററായും, സിൻസി റുഡോൾഫ് ടാലൻ്റ് സ്കൂൾ കോർഡിനേറ്ററായും പ്രവർത്തിക്കും. കായിക മേഖലയിലെ പ്രവർത്തനങ്ങൾക്ക് വിമലേഷ് പിള്ള (സ്‌പോർട്‌സ് കോർഡിനേറ്റർ) നേതൃത്വം നൽകും. കൂടാതെ ജയൻ കുര്യാക്കോസ്, ഐശ്വര്യ ശ്യാം, ലിജോ വർഗീസ് എന്നിവരെ കമ്മിറ്റി അംഗങ്ങളായും തിരഞ്ഞെടുത്തു.

ലീഡ്‌സിലെ മലയാളി സമൂഹത്തിനിടയിൽ നിറസാന്നിധ്യമായി വർഷങ്ങളായി പ്രവർത്തിച്ചു വരുന്ന ലീമ അസോസിയേഷൻ നിരവധി കലാപ്രവർത്തികളിലും ചാരിറ്റി പ്രവർത്തനങ്ങളിലും കായിക മത്സരങ്ങളിലും മുൻപന്തിയിലാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലീഡ്‌സിലെ മലയാളി സമൂഹത്തിൻ്റെ സാംസ്കാരിക പൈതൃകം നിലനിർത്തുന്നതിനൊപ്പം, പുതിയ തലമുറയെ കേരളീയ കലകളുമായും മൂല്യങ്ങളുമായും കൂടുതൽ അടുപ്പിക്കുക എന്നതാണ് പുതിയ കമ്മിറ്റിയുടെ പ്രഖ്യാപിത ദൗത്യം. പ്രവാസ ജീവിതത്തിലെ വെല്ലുവിളികളിൽ പരസ്പര സഹായം ഉറപ്പാക്കുന്നതിനും അംഗങ്ങളുടെ ക്ഷേമത്തിനുമായി വിപുലമായ കർമ്മപദ്ധതികളാണ് വരും വർഷങ്ങളിൽ വിഭാവനം ചെയ്തിരിക്കുന്നത്.