ലൈംഗിക കുറ്റവാളിയായ ജെഫ്രി എപ്സ്റ്റീനുമായി ബന്ധപ്പെട്ട് പുറത്തുവന്ന പുതിയ രേഖകളിൽ ഒരു ഇന്ത്യൻ പെൺകുട്ടിയും ഇരയായിരുന്നുവെന്ന വിവരമാണ് പുറത്തുവന്നത്. ഇരകൾക്കുള്ള നഷ്ടപരിഹാര നിധിയിൽ നിന്ന് സഹായം നൽകുന്നതിനായി അവരെ കണ്ടെത്താൻ യു.എസ്. ഡിപ്പാർട്ട്മെന്റ് ഓഫ് ജസ്റ്റിസ് ശ്രമിച്ചുവെന്നത് ഔദ്യോഗിക ഇ-മെയിൽ രേഖകൾ വ്യക്തമാക്കുന്നു.
2020 ജനുവരി 13-നുള്ള ഇ-മെയിലിൽ ഇന്ത്യയിലെ ഇരയെ കണ്ടെത്താൻ അമേരിക്കൻ എംബസിയുടെ സഹകരണം അഭ്യർഥിച്ചിട്ടുണ്ടെന്ന് രേഖകൾ സൂചിപ്പിക്കുന്നു. വ്യക്തിയുടെ വിലാസവും ബന്ധപ്പെടാനുള്ള വിവരങ്ങളും ലഭ്യമാകുന്നുവെങ്കിൽ എംബസിയുമായി ചേർന്ന് തുടർനടപടി സ്വീകരിക്കാമെന്നുമാണ് പരാമർശം.
2019 ഓഗസ്റ്റിൽ എപ്സ്റ്റീന്റെ മരണത്തിന് പിന്നാലെയാണ് ഈ നടപടികൾ ആരംഭിച്ചത്. ന്യൂയോർക്ക് ക്രൈം വിക്ടിംസ് കോംപൻസേഷൻ പദ്ധതിയിൽ അപേക്ഷ സമർപ്പിക്കാൻ നിർദേശം നൽകിയതോടൊപ്പം, ആവശ്യമായ എഫ്.ബി.ഐ. നടപടികൾക്ക് പിന്തുണ നൽകുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. സുരക്ഷാ കാരണങ്ങളാൽ ഇരയുടെ വ്യക്തിവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.











Leave a Reply