ന്യൂസ് ഡെസ്ക്, മലയാളം യുകെ

ക്യാൻസർ ഭീതിയെ തുടർന്ന് നൈട്രൈറ്റ് ചേർത്ത് പരമ്പരാഗത രീതിയിൽ തയ്യാറാക്കുന്ന ബേക്കണിനുള്ള ആവശ്യം ബ്രിട്ടനിലെ സൂപ്പർമാർക്കറ്റുകളിൽ കുറഞ്ഞതായുള്ള റിപ്പോർട്ടുകൾ പുറത്തു വന്നു. കഴിഞ്ഞ ജനുവരി 25 വരെ ഉള്ള മൂന്ന് മാസത്തിനിടെ ഇത്തരത്തിലുള്ള ബേക്കൺ വിൽപ്പന 7.3% കുറഞ്ഞപ്പോൾ, നൈട്രൈറ്റ് ഇല്ലാത്ത ബേക്കൺ വിൽപ്പന 21.7% വർധിച്ചു. ഈ കാലയളവിൽ നൈട്രൈറ്റ് ചേർത്ത ബേക്കൺ വിൽപ്പന £257 മില്യണിൽ നിന്ന് £238.4 മില്യണായി കുറഞ്ഞതായി ഉപഭോക്തൃ വിശകലന സ്ഥാപനമായ വേൾഡ്പാനൽ ബൈ ന്യൂമറേറ്റർ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മാംസത്തിൽ നൈട്രൈറ്റ് ഉപയോഗിക്കുന്നത് ക്യാൻസറിന് കാരണമാകാമെന്ന ഭീതിയാണ് ഉപഭോക്താക്കളുടെ സമീപനത്തിൽ മാറ്റം വരുത്തിയതെന്ന് വിദഗ്ധർ പറയുന്നു. ലോകാരോഗ്യ സംഘടന 2016ൽ പ്രോസസ്ഡ് മീറ്റ് ബേക്കൺ ഉൾപ്പെടെ ക്യാൻസറിന് കാരണമാകാൻ സാധ്യതയുള്ളതായി പ്രഖ്യാപിച്ചിരുന്നു. ഇതോടെ പലരും കൂടുതൽ സുരക്ഷിതമെന്നു കരുതുന്ന നൈട്രൈറ്റ് രഹിത ബേക്കൺ തിരഞ്ഞെടുക്കാൻ തുടങ്ങുകയാണെന്ന് ക്യാമ്പയിൻ പ്രവർത്തകർ പറയുന്നു.

അതേസമയം, നൈട്രൈറ്റുകൾ ആരോഗ്യത്തിന് എത്രത്തോളം അപകടകരമാണെന്ന കാര്യത്തിൽ തെളിവുകൾ ഇപ്പോഴും പൂര്‍ണമായി വ്യക്തമായിട്ടില്ലെന്ന് ഫുഡ് സ്റ്റാൻഡേർഡ്സ് ഏജൻസി വ്യക്തമാക്കി. ഭക്ഷ്യസുരക്ഷയ്ക്കായി നൈട്രൈറ്റുകൾക്ക് ചിലപ്പോൾ പ്രാധാന്യമുണ്ടെന്നും, എന്നാൽ ഉപഭോക്താക്കളുടെ ആശങ്കകൾ പരിഗണിച്ച് ഇവയുടെ ഉപയോഗം കുറയ്ക്കാൻ നിർമ്മാതാക്കൾ പുതിയ മാർഗങ്ങൾ പരീക്ഷിക്കുകയാണെന്നും വ്യവസായ സംഘടനകൾ അറിയിച്ചു.