സ്വന്തംലേഖകൻ

ലണ്ടൻ/സോമർസെറ്റ്. കേരളം ആരു ഭരിക്കുമെന്നറിയാനുള്ള ആകാംക്ഷയിൽ നാടിനൊപ്പം യുകെയിലെ മലയാളി സമൂഹവും കാത്തിരുന്നത് വിവിധ ഇടങ്ങളിൽ വേറിട്ട കാഴ്ചയായി. യുകെ സമയം പുലർച്ചെ 3 മുതൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് പ്രവർത്തകർ വിവിധ ഇടങ്ങളിൽ ഒരുമിച്ചിരുന്നു ടി വി സ്ക്രീനുകളിൽ ലൈവ് കണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കമിട്ടത്. സീറ്റുകൾ 100 കടന്നത്തോടെ കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും ഐഒസി പ്രവർത്തകർ വിജയം ആഘോഷിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സോമർസെറ്റിലെ ടോണ്ടനിൽ നടന്ന ആഘോഷങ്ങൾ ഐഒസി യുകെ കേരള ചാപ്റ്റർ നാഷണൽ കമ്മിറ്റി സെക്രട്ടറി ബിജു കുളങ്ങര ഉദ്ഘാടനം ചെയ്തു. ടോണ്ടൻ യൂണിറ്റ് വൈസ് പ്രസിഡന്റ് ബിനു ഫിലിപ്പ് അധ്യക്ഷത വഹിച്ചു. യൂണിറ്റ് ജനറൽ സെക്രട്ടറി രാജീവ്‌ കെ രാജൻ, ലിന്റോ ജോർജ്, ബിനു സേവ്യർ, നിൻസി ലിനു, റോയി പ്ലാവിള, മോബിൻ മോൻസി, ജിനോ മാത്യു, അനീഷ് തോമസ്, സജിൽ അഗസ്റ്റിൻ, നിസാർ മെൻസിൽ എന്നിവർ പങ്കെടുത്തു.