ചെന്നൈ: തമിഴ്നാട്ടിൽ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്ക് വിരാമമിട്ട് നടൻ വിജയ് മുഖ്യമന്ത്രിയാകാനുള്ള വഴി തെളിഞ്ഞു. വിസികെ പിന്തുണ പ്രഖ്യാപിച്ചതോടെ ടിവികെ സഖ്യം കേവല ഭൂരിപക്ഷമായ 118 സീറ്റിലെത്തി സർക്കാർ രൂപീകരണത്തിന് അവകാശവാദം ഉന്നയിക്കാൻ ഒരുങ്ങുകയാണ്.
ദ്രാവിഡ കക്ഷികളുടെ ദീർഘകാല ആധിപത്യത്തെ വെല്ലുവിളിച്ചാണ് രണ്ട് വർഷം മുൻപ് രൂപം കൊണ്ട ടിവികെ സംസ്ഥാനത്തെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നത്. കോൺഗ്രസ്, ഇടതുകക്ഷികൾ, വിസികെ എന്നിവരുടെ പിന്തുണ കൂടി ലഭിച്ചതോടെ വിജയ് നയിക്കുന്ന മുന്നണി അധികാരത്തിലേക്കുള്ള അവസാന തടസവും മറികടന്നു.
ഗവർണറുടെ മുന്നിൽ ഭൂരിപക്ഷം തെളിയിക്കാനുള്ള ശ്രമങ്ങൾക്കിടെ അവസാന നിമിഷം വരെ കടുത്ത രാഷ്ട്രീയ നാടകീയതയാണ് അരങ്ങേറിയത്. ഒടുവിൽ വിസികെ ഔദ്യോഗിക പിന്തുണക്കത്ത് കൈമാറിയതോടെ വിജയ് തമിഴ്നാട്ടിന്റെ പുതിയ മുഖ്യമന്ത്രിയാകുമെന്നത് ഏകദേശം ഉറപ്പായി.











Leave a Reply