ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ: ഇംഗ്ലണ്ടിലെ ഫോംബി ബീച്ചിൽ നീന്തുന്നതിനിടെ 15-കാരിയായ ചിയെഡ്സ ഫെർഗ്യൂസൺ മുങ്ങിമരിച്ചു. അപകടത്തെ തുടർന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മറ്റുള്ളവരെ സഹായിക്കാൻ ഏറെ ഇഷ്ടപ്പെട്ടിരുന്ന ചിയെഡ്സിന്റെ സ്വപ്നം ഭാവിയിൽ നേഴ്സാകുക എന്നതായിരുന്നുവെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.

സംഭവത്തിൽ അന്വേഷണം ആരംഭിച്ച അധികൃതർ റിപ്പോർട്ട് സെഫ്റ്റൺ കൊറോണറുടെ ഓഫീസിന് കൈമാറി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അടുത്തിടെ നിരവധി കുട്ടികളും യുവാക്കളും ജലാശയ അപകടങ്ങളിൽ മരിച്ച സാഹചര്യത്തിലാണ് ഈ ദുരന്തവും റിപ്പോർട്ട് ചെയ്യപ്പെട്ടത്.
അതേസമയം, ബ്രിട്ടനിൽ ചൂട് കനക്കുന്നതിനിടെ ജലാശയങ്ങളിലെ അപകടങ്ങൾ വർധിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. കെന്റ്, ഓക്സ്ഫോർഡ്, ലാങ്കാഷയർ, ചെഷയർ, ലിങ്കൺഷയർ, ഹാലിഫാക്സ്, റോതർഹാം, വാർവിക്‌ഷയർ, ഫാർൻബറോ എന്നിവിടങ്ങളിലായി അടുത്ത ദിവസങ്ങളിൽ നിരവധി കുട്ടികളും യുവാക്കളും ജലാശയ അപകടങ്ങളിൽ മരിച്ചിരുന്നു. ഫോംബി ബീച്ചിലെ പുതിയ ദുരന്തം ഈ ആശങ്ക കൂടുതൽ ശക്തമാക്കുകയാണ്.











Leave a Reply