ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിൽ താപനില 34 ഡിഗ്രി സെൽഷ്യസിലെത്തുമെന്ന മുന്നറിയിപ്പിനിടെ വാഹനമോടിക്കുന്നവർക്ക് പ്രത്യേക ജാഗ്രതാ നിർദേശം. കടുത്ത ചൂടിൽ നേരിട്ട് പാർക്ക് ചെയ്തിരിക്കുന്ന കാറുകളുടെ ഉൾഭാഗത്തെ താപനില അപകടകരമായ തോതിൽ ഉയരാനിടയുള്ളതിനാൽ യാത്ര തുടങ്ങുന്നതിന് മുമ്പ് വാഹനം നന്നായി തണുപ്പിക്കണമെന്ന് വിദഗ്ധർ നിർദേശിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

അടച്ചിട്ട വാഹനത്തിനുള്ളിലെ ചൂട് ഡ്രൈവർമാരുടെ ഏകാഗ്രതയെയും പ്രതികരണശേഷിയെയും ബാധിക്കാമെന്നും ഇത് അപകടസാധ്യത വർധിപ്പിക്കാമെന്നും മുന്നറിയിപ്പിൽ പറയുന്നു. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ജനലുകൾ തുറന്ന് വായുസഞ്ചാരം ഉറപ്പാക്കുകയും എയർ കണ്ടീഷൻ സംവിധാനം പ്രവർത്തിപ്പിച്ച് വാഹനത്തിന്റെ ഉൾഭാഗത്തെ താപനില കുറയ്ക്കുകയും ചെയ്യണമെന്ന് നിർദേശമുണ്ട്.

കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഒരു സാഹചര്യത്തിലും തനിച്ചാക്കരുതെന്നും അധികൃതർ ഓർമിപ്പിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഹീറ്റ് ഹെൽത്ത് അലർട്ടുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രധാനമായും ആവശ്യമായ വെള്ളം കൈവശം വയ്ക്കുകയും ദീർഘയാത്രകൾക്ക് മുൻപ് വാഹനത്തിന്റെ അവസ്ഥ പരിശോധിക്കുകയും ചെയ്യണമെന്ന് വിദഗ്ധർ നിർദേശിച്ചു.