ന്യൂസ് ഡെസ്ക്, മലയാളം യുകെ
ലണ്ടൻ∙ ഇംഗ്ലണ്ടിലെ വൂസ്റ്റർ മേഖലയിൽ കാണാതായതായി റിപ്പോർട്ട് ചെയ്തിരുന്ന 15 വയസ്സുകാരിയെ പൊലീസ് സുരക്ഷിതമായി കണ്ടെത്തി. പെൺകുട്ടിയെ കണ്ടെത്തുന്നതിനായി വ്യാപകമായ തിരച്ചിൽ നടത്തിയതിനു പിന്നാലെ ബാറ്റൻഹാൾ ഫീൽഡ്സ് പ്രദേശത്തുനിന്നാണ് ഇന്ന് പുലർച്ചെ കുട്ടിയെ കണ്ടെത്തിയതെന്ന് വെസ്റ്റ് മെർഷ്യ പൊലീസ് അറിയിച്ചു.

പെൺകുട്ടിയെ കാണാതായ സംഭവവുമായി ബന്ധപ്പെട്ട് 16 വയസ്സുള്ള ഒരു ബാലനെ ബലാത്സംഗ സംശയത്തെ തുടർന്ന് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ ഇപ്പോൾ പൊലീസ് കസ്റ്റഡിയിലാണെന്നും സംഭവത്തിന്റെ എല്ലാ സാഹചര്യങ്ങളും വിശദമായി പരിശോധിച്ചുവരുകയാണെന്നും അധികൃതർ അറിയിച്ചു.

സംഭവത്തെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. പെൺകുട്ടിക്ക് ആവശ്യമായ പിന്തുണയും സംരക്ഷണവും നൽകുന്നുണ്ടെന്നും കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.











Leave a Reply