ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ വിവിധ പ്രദേശങ്ങളിൽ കടുത്ത ചൂടും വരൾച്ചയും തുടരുന്നതിനിടെ ജലവിതരണ കമ്പനികൾ ഹോസ്പൈപ്പ് ഉപയോഗത്തിന് നിരോധനം ഏർപ്പെടുത്തി. തോട്ടം നനയ്ക്കൽ, കാർ കഴുകൽ, സ്വിമ്മിംഗ് പൂൾ നിറയ്ക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ഹോസ്പൈപ്പ് ഉപയോഗിക്കുന്നവർക്ക് 1,000 പൗണ്ട് വരെ പിഴ ചുമത്താനാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ജലസംരക്ഷണം ഉറപ്പാക്കുന്നതിനായാണ് നിയന്ത്രണങ്ങൾ കൊണ്ടുവന്നിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

എന്നാൽ സർക്കാർ പിന്തുണയുള്ള ‘വാട്ടർഷ്വർ’ പദ്ധതിയിൽ ഉൾപ്പെട്ട ചില കുടുംബങ്ങൾക്ക് ഈ നിയന്ത്രണത്തിൽ നിന്ന് ഇളവ് അനുവദിച്ചിട്ടുണ്ട്. കുറഞ്ഞ വരുമാനക്കാരും സാമൂഹിക ആനുകൂല്യങ്ങൾ കൈപ്പറ്റുന്നവരുമായ കുടുംബങ്ങളിൽ മൂന്നോ അതിലധികമോ കുട്ടികളുള്ളവർക്ക്, കൂടാതെ കൂടുതൽ വെള്ളം ആവശ്യമായ ആരോഗ്യപ്രശ്നങ്ങളുള്ള അംഗങ്ങൾ താമസിക്കുന്ന വീടുകൾക്കും ഈ ഇളവ് ലഭിക്കും. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് ഹോസ്പൈപ്പ് ഉപയോഗം തുടരാനാകും.

അതേസമയം, സാധാരണ ഉപഭോക്താക്കൾക്ക് കർശന നിയന്ത്രണങ്ങൾ ബാധകമായിരിക്കെ ചില വിഭാഗങ്ങൾക്ക് മാത്രം ഇളവ് നൽകുന്നത് വിവാദത്തിനും ഇടയാക്കിയിട്ടുണ്ട്. എന്നാൽ ആരോഗ്യപരവും സാമൂഹികവുമായ ആവശ്യങ്ങൾ പരിഗണിച്ചാണ് ഇത്തരമൊരു തീരുമാനം എടുത്തതെന്ന് ജലവിതരണ കമ്പനികൾ വിശദീകരിച്ചു. ഇളവ് ലഭിച്ചവരടക്കമുള്ള എല്ലാവരും വെള്ളം മിതമായി ഉപയോഗിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു.