ലിവർപൂൾ∙ മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമവാർഷികത്തോടനുബന്ധിച്ച് ലിവർപൂളിൽ അനുസ്മരണയോഗം സംഘടിപ്പിച്ചു. ബെർകിൻഹെഡിലെ പ്രെന്റൺ യു.ണൈറ്റഡ് റിഫോംഡ് ചർച്ച് ഹാളിൽ വൈകിട്ട് നാലിന് നടന്ന ചടങ്ങിൽ പങ്കെടുത്തവർ ഭദ്രദീപം തെളിയിച്ചാണ് പരിപാടികൾക്ക് തുടക്കമിട്ടത്. ജിറിൽ ജോർജ് സ്വാഗതം ആശംസിച്ച ചടങ്ങിൽ പീറ്റർ പൈനാടത്ത് അധ്യക്ഷത വഹിച്ചു. ഉദ്ഘാടന സന്ദേശം നൽകിയ ഫാ. ജിൻസൻ മുട്ടത്തുകുന്നേൽ, ഉമ്മൻചാണ്ടി ആഴത്തിലുള്ള ദൈവവിശ്വാസിയും മാതൃകാ കുടുംബനാഥനുമായിരുന്നുവെന്നും അദ്ദേഹത്തിന്റെ പൊതുപ്രവർത്തനവും മനുഷ്യസേവനവും ദൈവവിശ്വാസത്തിൽ അധിഷ്ഠിതമായിരുന്നുവെന്നും പറഞ്ഞു.

അനുസ്മരണ പ്രഭാഷണം നടത്തിയ തമ്പി ജോസ്, ചെറുപ്പകാലം മുതൽ ഉമ്മൻചാണ്ടിയുമായുണ്ടായിരുന്ന വ്യക്തിബന്ധവും കെ.എസ്.യു. പ്രവർത്തകനായിരിക്കെ അദ്ദേഹത്തിൽനിന്ന് ലഭിച്ച പിന്തുണയും അനുഭവങ്ങളും പങ്കുവച്ചു. ഉമ്മൻചാണ്ടിയുടെ സ്നേഹപൂർവമായ ഇടപെടലുകളും പ്രവർത്തകരോടുള്ള കരുതലും സംബന്ധിച്ച ഓർമകൾ സദസിന് പുതിയ അനുഭവമായി. തുടർന്ന് സംസാരിച്ച ടോം ജോസ് തടിയംപാട്, ഉമ്മൻചാണ്ടി മനുഷ്യസ്നേഹത്തിന്റെ കൊടുമുടിയായി ജനഹൃദയങ്ങളിൽ എന്നും നിലനിൽക്കുമെന്ന് പറഞ്ഞു. ജൂലിയസ് സീസറിനെ കുറിച്ചുള്ള മാർക്ക് ആന്റണിയുടെ പ്രസിദ്ധമായ വാക്കുകൾ ഉദ്ധരിച്ച്, പാവപ്പെട്ടവരുടെ കണ്ണീർ കണ്ടാൽ ഉമ്മൻചാണ്ടിയുടെയും കണ്ണ് നിറയുമായിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഷൈനു ക്ലയർ മാത്യൂസ്, ചെറുപ്പകാലം മുതൽ ഉമ്മൻചാണ്ടിയുമായി ഉണ്ടായിരുന്ന ബന്ധവും അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ വിവിധ വശങ്ങളും അനുസ്മരിച്ചു. കെ.എസ്.യു. പ്രവർത്തകനായിരുന്ന കാലത്ത് ഉമ്മൻചാണ്ടിയുടെ എം.എൽ.എ. ക്വാർട്ടേഴ്സിൽ താമസിച്ച അനുഭവങ്ങളും അദ്ദേഹത്തിൽനിന്ന് ലഭിച്ച സ്നേഹവും കരുതലും റോമി കുര്യാക്കോസ് ഓർത്തെടുത്തു. വിവിധ സാമൂഹിക – സാംസ്കാരിക രംഗങ്ങളിലെ പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ റോയി ജോസഫ് മൂലം കുന്നം   നന്ദി പ്രകാശിപ്പിച്ചു.