സ്വിൻഡണിൽ അരങ്ങേറുന്ന പ്രശസ്ത മെന്റലിസ്റ്റ് ആനന്ദുവിന്റെ “ദി സീക്രട്ട് ലെറ്റർ” ലൈവ് ഷോയുടെ ആദ്യ ടിക്കറ്റ് വിൽപ്പനയുടെ ഉദ്ഘാടനം നടന്നു. പരിപാടിയുടെ സംഘാടകരായ ദി മെറിഡിയൻ ഇവന്റ്സ് ടീം ആദ്യ ടിക്കറ്റ് WMA പ്രസിഡന്റ് ജിജി സജിക്കും UKMA നാഷണൽ ജോയിന്റ് സെക്രട്ടറി റെയ്മോൾ നിതിരിക്കും കൈമാറി.
മനസ്സുവായനയും സൈക്കോളജിക്കൽ ഇല്ല്യൂഷനുകളും അത്ഭുതപ്പെടുത്തുന്ന അവതരണശൈലിയും കൊണ്ട് ശ്രദ്ധേയനായ മെന്റലിസ്റ്റ് ആനന്ദുവിന്റെ ഷോ 2026 സെപ്റ്റംബർ 18-ന് യുകെയിലെ സ്വിൻഡണിലെ MECA വേദിയിലാണ് നടക്കുക. പ്രേക്ഷകർക്ക് വ്യത്യസ്തവും ആവേശകരവുമായ അനുഭവം സമ്മാനിക്കുന്ന തരത്തിലാണ് പരിപാടി ഒരുക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.
യുകെയിലെ മലയാളി സമൂഹത്തിനും കലാസ്വാദകർക്കുമായി സംഘടിപ്പിക്കുന്ന ഈ പരിപാടിയിലേക്കുള്ള ടിക്കറ്റ് ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. മെന്റലിസത്തിന്റെ വിസ്മയലോകം നേരിൽ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക് മറക്കാനാവാത്ത ഒരു സായാഹ്നമായിരിക്കും “ദി സീക്രട്ട് ലെറ്റർ” സമ്മാനിക്കുകയെന്ന് സംഘാടകർ വ്യക്തമാക്കി.
താഴെക്കൊടുത്തിരിക്കുന്ന ലിങ്ക് ഉപയോഗിച്ച് നിങ്ങളുടെ ടിക്കറ്റുകൾ ബുക്ക് ചെയ്യാം.
https://www.themeridianevent.co.uk/secret-letter











Leave a Reply