ന്യൂസ് ഡെസ്ക്, മലയാളം യുകെ

പബ്ബുകളില്‍ നിന്നുകൊണ്ട് മദ്യപിക്കുന്ന പതിവ് നിയന്ത്രിക്കാനുള്ള പ്രാദേശിക കൗണ്‍സിലുകളുടെ നീക്കങ്ങള്‍ തടയുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പബ്ബുകളില്‍ ബാറിന് മുന്നില്‍ നിന്നുകൊണ്ട് പാനം ചെയ്യുന്നതും ഓര്‍ഡര്‍ നല്‍കുന്നതും ബ്രിട്ടീഷ് ജീവിതശൈലിയുടെ ഭാഗമാണെന്നും അത് നിയന്ത്രിക്കുന്ന നടപടികള്‍ അംഗീകരിക്കാനാകില്ലെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലണ്ടനിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സില്‍ അവതരിപ്പിച്ച കരട് ലൈസന്‍സിങ് നയത്തിലാണ് ‘വെര്‍ട്ടിക്കല്‍ ഡ്രിങ്കിങ്’ എന്നറിയപ്പെടുന്ന നിന്നുകൊണ്ടുള്ള മദ്യപാനം കുറയ്ക്കാനും കൂടുതല്‍ ഇരിപ്പിടങ്ങളും ടേബിള്‍ സര്‍വീസും പ്രോത്സാഹിപ്പിക്കാനുമുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സോഹോ, വെസ്റ്റ് എന്‍ഡ് തുടങ്ങിയ നിശാ ജീവിതത്തിന് പേരുകേട്ട മേഖലകളില്‍ പുതിയ പബ്ബുകള്‍ക്കും വിനോദകേന്ദ്രങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനും ആലോചനയുണ്ട്.

ഈ നിര്‍ദേശങ്ങള്‍ പബ്ബ് സംസ്കാരത്തെയും ആതിഥേയ വ്യവസായത്തെയും ദോഷകരമായി ബാധിക്കുമെന്ന് വ്യവസായ സംഘടനകളും ലണ്ടന്‍ മേയര്‍ സാദിഖ് ഖാനും വിമര്‍ശിച്ചു. എന്നാല്‍ പൊതുജന ശല്യം കുറയ്ക്കുകയും തിരക്കേറിയ പ്രദേശങ്ങളില്‍ ക്രമസമാധാനം ഉറപ്പാക്കുകയുമാണ് ലക്ഷ്യമെന്നാണ് വെസ്റ്റ്മിന്‍സ്റ്റര്‍ കൗണ്‍സിലിന്റെ വിശദീകരണം.