ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ ജോലി ചെയ്യുന്ന കൊല്ലം സ്വദേശിനി ഭർത്താവിനെതിരെ കൂടുതൽ ഗുരുതര വെളിപ്പെടുത്തലുകൾ നടത്തി . ഒളിക്യാമറ ഉപയോഗിച്ച് തന്റെ നഗ്നദൃശ്യങ്ങൾ പകർത്തിയെന്നും, മറ്റുള്ള പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിന് നിർബന്ധിച്ചെന്നും എതിർത്തപ്പോൾ ക്രൂരമായി മർദ്ദിച്ചെന്നും യുവതി പറഞ്ഞു . പത്തുവർഷത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. മകളുടെ ഭാവി ഓർത്താണ് ഏറെക്കാലം പീഡനങ്ങൾ സഹിച്ചതെന്നും യുവതി വെളിപ്പെടുത്തി
കുളിമുറിയിലും കിടപ്പറയിലും ക്യാമറ സ്ഥാപിച്ച് തന്റെ അറിവില്ലാതെ ദൃശ്യങ്ങൾ പകർത്തിയെന്നാണ് യുവതിയുടെ ആരോപണം. കിടപ്പറ ദൃശ്യങ്ങൾ പകർത്താൻ വിസമ്മതിച്ചപ്പോൾ മർദ്ദിച്ചെന്നും, ഇത്തരം കാര്യങ്ങൾ സാധാരണമാണെന്ന് പറഞ്ഞ് തന്നെ വിശ്വസിപ്പിക്കാൻ ഭർത്താവ് ശ്രമിച്ചെന്നും അവർ പറയുന്നു. മറ്റുള്ള പുരുഷന്മാരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിക്കുകയും, വിസമ്മതിച്ചപ്പോൾ ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തതായി യുവതി ആരോപിച്ചു. പല പുരുഷന്മാരുമായി ബന്ധപ്പെടണമെന്നാവശ്യപ്പെട്ടതായും അവർ പറഞ്ഞു.
ഭർത്താവിന്റെ ഫോണിൽ നടത്തിയ പരിശോധനയ്ക്കിടെയാണ് ഞെട്ടിക്കുന്ന ചില ദൃശ്യങ്ങളും സന്ദേശങ്ങളും ശ്രദ്ധയിൽപ്പെട്ടതെന്ന് യുവതി പറയുന്നു. മകളുടെ മുന്നിൽവച്ച് ഭർത്താവ് സ്വയംഭോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ കണ്ടതായും, തന്റെ സ്വകാര്യ ദൃശ്യങ്ങൾ മറ്റുള്ളവർക്ക് പങ്കുവച്ചതായി പിന്നീട് മനസ്സിലാക്കിയതായും അവർ ആരോപിച്ചു. ഭർത്താവിന് മറ്റു സ്ത്രീകളുമായും ബന്ധമുണ്ടായിരുന്നുവെന്നും, ഫോണിൽ സംശയകരമായ സന്ദേശങ്ങൾ കണ്ടെത്തിയതായും യുവതി പറഞ്ഞു.
തെളിവുകൾ പുറത്തുവിട്ടാൽ കൊല്ലുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തിയതായും യുവതി ആരോപിച്ചു. മാനസികമായി തകർന്നതിനെ തുടർന്ന് ആത്മഹത്യ ചെയ്യാൻ പോലും ശ്രമിച്ചിരുന്നുവെന്നും, മകളെ ഓർത്താണ് പിന്നീട് കൗൺസലിങ്ങിന് തയ്യാറായതെന്നും അവർ പറഞ്ഞു. ഒടുവിൽ ഭർത്താവിനെതിരെ നിയമനടപടിയുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുകയാണ് യുവതി. തന്റെ സ്വകാര്യ ദൃശ്യങ്ങൾ ആരൊക്കെ കണ്ടിട്ടുണ്ടെന്ന് അറിയില്ലെന്നും, ഭർത്താവിന്റെ കൈവശം ഇനിയും എന്തെല്ലാം തെളിവുകളുണ്ടെന്ന് വ്യക്തമല്ലെന്നും അവർ ആശങ്ക പ്രകടിപ്പിച്ചു.











Leave a Reply