ബെന്നി അഗസ്റ്റിൻ

വോർസെസ്റ്റർ: ചിറ്റാരിക്കാൽ സ്വദേശികളുടെയും കുടുംബങ്ങളുടെയും സൗഹൃദ കൂട്ടായ്മയായ ചിറ്റാരിക്കാൽ സംഗമം യുകെ 2026 സെപ്റ്റംബർ 26-ന് വോർസെസ്റ്ററിൽ ആവേശപൂർവ്വം നടന്നു. വോർസെസ്റ്ററിലെ 136, റോങ്ക്സ്‌വുഡ് ഹബ്, കാൻറർബറി റോഡ്, WR5 1PJ എന്ന വേദിയിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 4 മണിവരെ നടന്ന സംഗമത്തിൽ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ചിറ്റാരിക്കാൽ സ്വദേശികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

ബിനോയ് പുതിയമംഗലം സംഗമത്തിലെ ചീഫ് ഗസ്റ്റായി പങ്കെടുത്തു. അദ്ദേഹത്തിന്റെ സാന്നിധ്യം പരിപാടിക്ക് പ്രത്യേക ശ്രദ്ധയും ആവേശവും നൽകി. യുകെയിൽ സ്ഥിരതസമാസമാക്കിയ റോസമ്മ മടത്തിമ്യാലിയും സംഗമത്തിലേ അതിഥിയായി സന്നിഹിത ആയിരുന്നു. മുഖ്യ അതിഥികളും സംഘാടക കമ്മിറ്റിയെ പ്രതിനിധീകരിച്ചു ജിബു ജേക്കബ് നടുവിലേക്കൂറ്റ്, ജോസഫ് മാത്യു ഇലഞ്ഞിമറ്റം, ഷിന്ടോ ജോസ് തെക്കേപറമ്പിൽ എന്നിവർ ഒരുമിച്ചു നിലവിളക്കിന് ദീപം തെളിച്ചുകൊണ്ട് സമ്മേളനത്തിന് തിരശീല ഉയർന്നു.

നാടിന്റെ ഓർമ്മകളും സൗഹൃദങ്ങളും കുടുംബബന്ധങ്ങളും പുതുക്കിയെടുക്കുന്നതിനുള്ള മനോഹരമായ അവസരമായി സംഗമം മാറി. വർഷങ്ങളായി യുകെയിൽ താമസിക്കുന്ന ചിറ്റാരിക്കാൽ സ്വദേശികൾക്ക് പഴയ സൗഹൃദങ്ങൾ പുതുക്കാനും പുതിയ തലമുറയ്ക്ക് സ്വന്തം നാടിന്റെയും പാരമ്പര്യത്തിന്റെയും ബന്ധം പരിചയപ്പെടുത്താനും സംഗമം വേദിയായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വിവിധ കലാപരിപാടികളും വിനോദ പരിപാടികളും സംഗമത്തിന് മാറ്റുകൂട്ടി. കുട്ടികളും മുതിർന്നവരും ഒരുപോലെ സജീവമായി പങ്കെടുത്തത് പരിപാടിയുടെ പ്രത്യേകതയായി. കാര്യപരിപാടിയുടെ എംസി ആയി ജിനു അനൂപ് ഏറ്റെടുത്തപ്പോൾ ജോർജ്കുട്ടി തെക്കേകാരോട്ട് കലാപരിപരിപാടികൾക്കും നേതൃത്വം നൽകി.

ചിറ്റാരിക്കാലിന്റെ സാമൂഹികവും സാംസ്കാരികവുമായ പൈതൃകം യുകെയിലും നിലനിർത്തുന്നതിനും വിവിധ കുടുംബങ്ങളെ ഒരുമിപ്പിക്കുന്നതിനും ഇത്തരം കൂട്ടായ്മകൾക്ക് വലിയ പ്രാധാന്യമുണ്ടെന്ന് സംഘാടകർ
അഭിപ്രായപ്പെട്ടു.

പങ്കെടുത്ത എല്ലാവർക്കും നന്ദി അറിയിച്ചുകൊണ്ട് അടുത്ത വർഷങ്ങളിലും കൂടുതൽ വിപുലമായ രീതിയിൽ ചിറ്റാരിക്കാൽ സംഗമം യുകെ സംഘടിപ്പിക്കാനുള്ള പ്രതീക്ഷയിലാണ് സംഘാടകർ.

ഈ വർഷത്തെ സംഘാടകർ വോർസെസ്റ്റർ കൗണ്ടിയിൽ താമസിക്കുന്ന ശ്രീ ജോസഫ് മാത്യു ഇലഞ്ഞിമറ്റത്തിന്റെ നേതൃത്വത്തിൽ സ്വാഗതസംഘം രൂപീകരിക്കുകയും, ചിറ്റാരിക്കാൽ സംഗമം യുകെയുടെ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ സമ്മേളനത്തിന് ഒരുക്കങ്ങൾ നടത്തി ഈ വർഷത്തെ ചിറ്റാരിക്കാൽ സംഗമം അവിസ്മരണീയമാക്കി. അടുത്ത സംഗമം ലൂട്ടനിൽ ജോസഫ് ഇളയനിതോട്ടത്തിലിന്റെ നേതൃത്വത്തിൽ നടത്തിവാൻ സംഗമം തീരുമാനിച്ചു. ചിറ്റാരിക്കാൽ സംഗമം യുകെ കമ്മിറ്റി അംഗങ്ങളായ ബെന്നി അഗസ്റ്റിൻ കിഴക്കേൽ, ജിബു ജേക്കബ്, ഷിന്ടോ ജോസ്, ജോർജ് തെക്കേകാരോട്ട്, ഷിജു മടത്തിമ്യാലി, ജോസഫ് ഇളയയാനിത്തോട്ടം എന്നിവർ കഴിഞ്ഞ കാലങ്ങളിൽ സംഗമത്തിന്റെ ചാരിറ്റി പ്രവർത്തനങ്ങളിൽ സഹകരിച്ച എല്ലാ അംഗങ്ങളെയും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തുകൊണ്ടും വരും കാലങ്ങളിൽ അംഗങ്ങളിൽ നിന്നും കൂടുതൽ സഹകാരണം പ്രതീക്ഷിക്കുന്നു എന്നും അറിയിച്ചുകൊണ്ട് ഈ വർഷത്തെ സംഗമത്തിന് തിരശ്ശീല വീണു.