അപ്പച്ചൻ കണ്ണഞ്ചിറ

ബാസിൽഡൺ: ജനപ്രിയ നേതാവും, വികസനോന്മുഖനും, മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച ഉമ്മന്‍ചാണ്ടിയുടെ മണ്ഡലമെന്ന നിലയിലും, ജോര്‍ജിയന്‍ തിര്‍ത്ഥാടന കേന്ദമായ പുതുപ്പള്ളി, മരിയന്‍ തിര്‍ത്ഥാടന കേന്ദമായ മണര്‍കാട് പള്ളി, പനച്ചികാട് മൂകാംബിക ദേവി ക്ഷേത്രം തുടങ്ങിയ പുണ്യ കേന്ദ്രങ്ങളാലും ശ്രദ്ധേയമായ പുതുപ്പള്ളിക്കാർ ബാസിൽഡണിൽ ഒത്തു കൂടുന്നു. കാര്‍ഷിക-നാണൃ വിളകളുടെ ഈറ്റില്ലവും, ലോക പ്രശസ്ത ‘വാകത്താനം വരിക്ക ചക്ക’യുടെ പ്രഭവകേന്ദ്രം അടക്കം നിരവധിയായ വിശേഷണങ്ങള്‍ക്കൊണ്ട് ശ്രദ്ധേയമായ പുതുപ്പള്ളി മണ്ഡലത്തിലെ പ്രവാസികള്‍ തങ്ങളുടെ സൗഹൃദ മേള ഏറെ പ്രൗഢിയോടെ നടത്തുവാനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ അറിയിച്ചു.

പുതുപ്പള്ളിയുടെ സ്നേഹാദരമായ സ്മൃതികളും, സൗഹൃദങ്ങളും പങ്കു വെക്കുവാനും, ബന്ധങ്ങൾ പുതുക്കുവാനും, നാടിനോടുള്ള പ്രതിബദ്ധതയും സ്നേഹവും ചേർത്തു പിടിക്കുവാനും യുകെയുടെ നാനാ ഭാഗത്തു നിന്നും കുഞ്ഞൂഞ്ഞിന്റെ നാട്ടുകാരെത്തും. പതിനാലാമത് പുതുപ്പള്ളി മണ്ഡലം സംഗമത്തിന്റെ പ്രാഥമിക ഘട്ടം പൂര്‍ത്തിയായപ്പോള്‍ തന്നെ നിരവധി കുടുംബങ്ങള്‍ പേരുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു.


ഒക്ടോബര്‍ 10 ശനിയാഴ്ച ബാസിൽഡണ്ണിലെ ഗാബിൽ ഹാളില്‍ രാവിലെ 9 മണി മുതല്‍ വൈകിട്ട് 8 മണിവരെയാണ് കുടുംബ സംഗമം ക്രമീകരിച്ചിരിക്കുന്നത്. പുതുപ്പള്ളി സംഗമം ഗംഭീര ആഘോഷമാക്കുവാൻ വാകത്താനം, മണര്‍കാട്, പുതുപ്പളളി, മീനടം, പാമ്പാടി, തിരുവഞ്ചുര്‍, പനച്ചികാട്, കുറിച്ചി, കങ്ങഴ അകലക്കുന്നം എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ചെറു ഗ്രൂപ്പുകളായി പ്രത്യേക ഒരുക്കങ്ങളും ഇതോടൊപ്പം നടത്തുന്നുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

നാടിന്റെ സ്മൃതി ഉണര്‍ത്തുന്ന പങ്കുവെക്കലുകളും, വാശിയേറിയ പകിടകളി, നാടന്‍ പന്തുകളി, വടംവലി എന്നീ മത്സരങ്ങളോടൊപ്പം ഗാനമേളയും സംഗമ മേളത്തിന് കൊഴുപ്പേകും. സംഗമത്തില്‍ പങ്കുചേരുന്നവര്‍ക്കായി പ്രഭാത ഭക്ഷണവും, ഉച്ച ഊണും ഒരുക്കുന്നതാണ്. വൈകുന്നേരം ലൈവ് നാടന്‍ തട്ടുകട കൂടി ഒരുങ്ങുമ്പോൾ വൃതൃസ്ത രൂചിക്കുട്ടുകളിലുള്ള ഭക്ഷണ വിഭവങ്ങള്‍ ആസ്വദിക്കുവാനുള്ള അവസരമാവും പുതുപ്പള്ളിക്കാര്‍ക്ക് ലഭിക്കുക.

യുകെയിലെ മുഴുവന്‍ പുതുപ്പള്ളി മണ്ഡലക്കാരും തങ്ങളുടെ കുടുംബ സംഗമ വേദിയില്‍ എത്തിച്ചേരണമെന്ന് സംഘാടക സമിതി സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.

കുടുതല്‍ വിവരങ്ങള്‍ക്ക്:
ബ്ലസ്സൺ : 7514399699
റോണി: 07886997251
Venue: Mossbourne Fabbing Academy & Gable Hall School, Stanford le Hope Southend Road,
Basildon SS1 7 8JT