ബേസില്‍ ജോസഫ്

ചേരുവകള്‍

സ്‌പെഗെറ്റി- 200 ഗ്രാം
സബോള -1 എണ്ണം (ചെറുതായി അരിഞ്ഞത് )
വെളുത്തുള്ളി -4 അല്ലി (ചെറുതായി അരിഞ്ഞത് അല്ലെങ്കില്‍ ചതച്ചത്)
കൂണ്‍ -100 ഗ്രാം ((ചെറുതായി അരിഞ്ഞത് )
മിന്‍സ്ഡ് മീറ്റ് – 500 ഗ്രാം
തക്കാളി -250 ഗ്രാം (ചൂടു വെള്ളത്തിലിട്ടു തൊലി കളഞ്ഞത് )
ടൊമാറ്റോ പേസ്റ്റ് -1 ടേബിള്‍ സ്പൂണ്‍
ഒറിഗാനോ – 2 ടീസ്പൂണ്‍
മസ്റ്റാര്‍ഡ് പേസ്റ്റ് -1 ടീസ്പൂണ്‍
ബേലീഫ് -2 എണ്ണം
കുരുമുളകുപൊടി -2 ടീസ്പൂണ്‍
ഷുഗര്‍ -1/2 ടീസ്പൂണ്‍
പാര്‍മീസിയന്‍ ചീസ് -100 ഗ്രാം (ഗ്രേറ്റ് ചെയ്തത് )
റെഡ് വൈന്‍ -100 ml
ഒലിവ് ഓയില്‍ -2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഒരു വലിയ പാത്രത്തില്‍ വെള്ളം തിളപ്പിച്ച് അതിലേയ്ക്ക് സ്‌പെഗെറ്റി ചേര്‍ത്ത് വേവിക്കുക. പകുതി വേവാകുമ്പോള്‍ ഉപ്പും ചേര്‍ക്കുക. നന്നായി വെന്ത ശേഷം ഈ വെള്ളത്തില്‍ നിന്നും ഊറ്റി വീണ്ടും കുറച്ചു പച്ചവെള്ളത്തില്‍ കഴുകി ഊറ്റി 1 ടീസ്പൂണ്‍ ഒലിവ് ഓയിലില്‍ ടോസ്ചെയ്തു മാറ്റി വയ്ക്കുക. സ്‌പെഗെറ്റിക്കു നല്ല പശ മയം ഉള്ളതിനാല്‍ തമ്മില്‍ ഒട്ടി പ്പിടിക്കാതിരിക്കാണ് ഇങ്ങനെ ചെയ്യുന്നത്. മറ്റൊരു നോണ്‍സ്റ്റിക് പാനില്‍ എണ്ണയൊഴിച്ചു ചൂടാക്കി വെളുത്തുള്ളിയിട്ടു വഴറ്റി 1 മിനിട്ടിനു ശേഷം ബെലീഫും സബോള അരിഞ്ഞതും ചേര്‍ത്ത് വഴറ്റുക. ഇവ വാടിക്കഴിയുമ്പോള്‍ കൂണ്‍ ചേര്‍ത്ത് വഴറ്റുക. കൂണില്‍ നിന്നും വെള്ളം ഇറങ്ങി വറ്റിക്കഴിയുമ്പോള്‍ ടോമാറ്റോയും ചേര്‍ത്ത് വഴറ്റുക.ടൊമാറ്റോ വെന്തു കുഴമ്പു രൂപത്തിലായിക്കഴിയുമ്പോള്‍ ടൊമാറ്റോ പേസ്റ്റ്, മിന്‍സ്ഡ് മീറ്റ് എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക.

മീറ്റിന്റെ നിറം മാറി ബ്രൗണ്‍ ആയിക്കഴിയുമ്പോള്‍ ഇതിലേയ്ക്ക് മസ്റ്റാര്‍ഡ് പേസ്റ്റ്, ഒറിഗാനോ, കുരുമുളകുപൊടി, ഉപ്പ്, ഷുഗര്‍ എന്നിവയും ചേര്‍ത്ത് ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേയ്ക്ക് റെഡ് വൈനും ചേര്‍ത്ത് മീറ്റ് വേകുന്നത് വരെ ചെറുതീയില്‍ പാത്രം അടച്ചു കുക്ക് ചെയ്യുക. മീറ്റ് വെന്തു കുറുകിക്കഴിയുമ്പോള്‍ അടുപ്പില്‍ നിന്നും മാറ്റുക. ഇതാണ് ബോളോഗാ നൈസ് സോസ്. ഒരു പരന്ന പാത്രത്തില്‍ വേവിച്ചു വച്ചിരിക്കുന്ന സ്‌പെഗെറ്റി നിരത്തി അതിന്റെ മുകളില്‍ തയ്യാറാക്കി വച്ചിരിക്കുന്ന ബോളോഗാ നൈസ് നിരത്തുക. ഇതിനു മുകളിലായി പാര്‍മീസിയന്‍ ചീസ് വിതറി ഗാര്‍ണിഷ് ചെയ്തു ചൂടോടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക