ലണ്ടന്‍: പ്രമുഖ ക്യാന്‍സര്‍ സര്‍ജനെതിരെ പരാതിയുമായി രോഗികള്‍. പണമീടാക്കാനായി അനാവശ്യ ശസ്ത്രക്രിയകള്‍ നടത്തിയെന്നാണ് ഡോ. ഇയാന്‍ പാറ്റേഴ്സണെതിരെ ഉയര്‍ന്ന പരാതി. പത്ത് രോഗികളില്‍ അനാവശ്യ സ്തന ശസ്ത്രക്രിയകള്‍ നടത്തിയെന്ന പരാതിയില്‍ കോടതി വാദം കേട്ടു. രോഗികളോട് കള്ളം പറഞ്ഞാണ് ഇയാള്‍ ശസ്ത്രക്രിയകള്‍ നടത്തിയിരുന്നതെന്നാണ് പരാതി.
നോട്ടിംഗ്ഹാം ക്രൗണ്‍ കോടതിയിലെ 12 അംഗ ബഞ്ചാണ് കേസ് വാദം കേള്‍ക്കുന്നത്. ഡോക്ടര്‍ ദുരൂഹമായി ലക്ഷ്യങ്ങളോടെയാണ് ഈ ശസ്ത്രക്രിയകള്‍# നടത്തിയതെന്നും രോഗികളില്‍ നിന്ന് കൂടുതല്‍ പണമീടാക്കുകയാണ് ഇയാളുടെ ലക്ഷ്യമെന്നും പരാതിയില്‍ പറയുന്നു. 25കാരിയായ യുവതിയുടെ പരാതി കോടതി കേട്ടു. ശസ്ത്രക്രിയിലൂടെ മുലയൂട്ടാനുള്ള ശേഷി ഇവര്‍ക്ക് നഷ്ടമായെന്നാണ് പരാതിയില്‍ ആരോപിക്കുന്നത്.
ക്യാന്‍സര്‍ രോഗത്തിലേക്ക് നടന്നടുക്കുന്നു എന്നു പറഞ്ഞാണ് തനിക്ക് ശസ്ത്രക്രിയ നടത്തിയതെന്ന് 42കാരനായ ഒരാള്‍ ആരോപിച്ചു. രണ്ടു ശസ്ത്രക്രിയകളാണ് ഇയാളില്‍ നടത്തിയത്. മറ്റൊരു 47 കാരിഅപൂര്‍വ രോഗാവസ്ഥയാണെന്ന് പറഞ്ഞ് നടത്തിയ ശസ്ത്രക്രിയയ്ക്കു ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ 94 ഹോസ്പിറ്റല്‍ അപ്പോയിന്റ്മെന്റുകള്‍ വേണ്ടിവന്നുവെന്നും കോടതിയില്‍ പറഞ്ഞു.
ഹാര്‍ട്ട് ഓഫ് ഇംഗ്ലണ്ട് എന്‍എച്ചഎസ് ട്രസ്റ്റിലും സ്പയര്‍ ഹെല്‍ത്ത് കെയറിലും മുമ്പ് ജോലി ചെയ്തിട്ടുള്ള ഡോക്ടറാണ് ഇയാന്‍ പാറ്റേഴ്സണ്‍