അമ്മയുടെ ഗർഭപാത്രത്തിലായിരിക്കുന്ന സമയത്ത് കുഞ്ഞിന്റെ ചലനം അനുഭവിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. എങ്കിലിതാ ഇത്തരത്തിലുള്ള ചലനങ്ങൾ മനസിലാക്കാൻ കഴിയുന്ന ഉപകരണം നിർമിച്ചുകഴിഞ്ഞിരിക്കുന്നു. ഒരു ഡാനിഷ് ടെക് കന്പനിയാണ് ഈ ഉപകരണത്തിന്റെ സ്രഷ്ടാക്കൾ. ഫിബോ എന്ന് പേരിട്ടിരിക്കുന്ന ഈ ഉപരണം ഒരു സ്മാർട്ട് വാച്ചിന്റെ രൂപത്തിലാണ് നിർമിച്ചിരിക്കുന്നത്.
അമ്മയുടെ ശരീരത്തിൽ ഘടിപ്പിച്ചിരിക്കുന്ന ഒരു ഉപകരണത്തിന്റെ സഹായത്തോടെയാണ് കുഞ്ഞിന്റെ ചലനം അനുഭവിക്കാൻ കഴിയുക. തന്റെ കുഞ്ഞിന്റെ ഹൃദയസ്പന്ദനം ആദ്യം മനസിലാക്കുന്പോൾ പുതിയ ഒരു ലോകത്തിലെന്നപോലെയുള്ള അനുഭവമാണ് ഉണ്ടായതെന്നാണ് ഈ ഉപകരണം ധരിച്ച പലരും അഭിപ്രായപ്പെട്ടത്. 2018ൽ മാർക്കറ്റിലെത്തുന്ന ഈ ഉപകരണത്തിന്റെ വില നിശ്ചയിച്ചിട്ടില്ല.