ബാബു മങ്കുഴിയില്‍
ഇപ്സ്വിച്ച്: കലാമേന്മ കൊണ്ടും നേതൃത്വ പാടവം കൊണ്ടും ഒരു ദശാബ്ദത്തിലേറെയായി ഇപ്സ്വിച്ചിലെയും പരിസര പ്രദേശങ്ങളിലെയും മലയാളി മനസ്സുകള്‍ക്കൊപ്പം തദ്ദേശീയ മനസ്സുകളിലും ചിരപ്രതിഷ്ഠ നേടിയ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ പന്ത്രണ്ടാമത് ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങള്‍ ജനുവരി 09 ന് ശനിയാഴ്ച 03.00 മണി മുതല്‍ സെന്റ്‌.  ആല്‍ബന്‍സ് കത്തോലിക്ക് ഹൈസ്കൂളില്‍ വച്ച് നടത്തപ്പെടുന്നു.

ശാന്തിയുടെയും സമാധാനത്തിന്റെയും സമ്പദ്സമൃദ്ധിയുടെയും സന്ദേശങ്ങള്‍ പങ്ക് വച്ചു കൊണ്ടുള്ള ആഘോഷങ്ങള്‍ക്ക് ഇപ്സ്വിച്ചിലെ സെന്റ്‌. പൊമാറാസ്‌ പള്ളി വികാരി ഫാ. ലീഡര്‍ SCB ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം നിര്‍വ്വഹിക്കും.

ഇപ്സ്വിച്ചിലെയും പരിസര പ്രദേശങ്ങളിലെയും പ്രഗത്ഭരായ കലാകാരന്മാര്‍ അവതരിപ്പിക്കുന്ന വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടും. പുതുമയാര്‍ന്ന അവതരണ ശൈലിയിലൂടെ മനുഷ്യ മനസ്സുകളില്‍ സഹോദര്യത്തിന്‍റെ സന്ദേശം പകരുന്ന നേറ്റിവിറ്റി പ്ലേയും ബോളിവുഡ് ഡാന്‍സ് രംഗത്ത് അജയ്യരായ ഇപ്സ്വിച്ച് ഗേള്‍സ്‌ അവതരിപ്പിക്കുന്ന വെല്‍ക്കം ഡാന്‍സിലൂടെയും ആഘോഷങ്ങള്‍ക്ക് തിരശ്ശീല ഉയരും. പ്രായഭേദമന്യേ എല്ലാ ഏജ് ഗ്രൂപ്പുകളും അവതരിപ്പിക്കുന്ന ബോളിവുഡ് ഗ്രൂപ്പ്, സിംഗിള്‍ ഡാന്‍സുകള്‍ ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ മാത്രം പ്രത്യേകതയാണ്.

ആസ്വാദകരുടെ ആവശ്യാനുസരണം ശ്രവണ സുന്ദര ഗാനങ്ങളുമായി ഇപ്സ്വിച്ച് ഓര്‍ക്കസ്ട്രയും, ചടുല ഗാനങ്ങളുമായി ഇപ്സ്വിച്ച് ഓര്‍ക്കസ്ട്രയുടെ യുവ ഗായകരും, സിനിമാറ്റിക് ഡാന്‍സ് രംഗത്ത് വര്‍ഷങ്ങളോളം പുരസ്കാരങ്ങള്‍ വാങ്ങിക്കൂട്ടിയിട്ടുള്ള ഇപ്സ്വിച്ച് ബോയ്സും ഗേള്‍സും കൂടി ചേരുമ്പോള്‍ നാദലയതാളമേളങ്ങളുടെ സംഗമാമായിരിക്കും ഇപ്സ്വിച്ചിലെ സെന്റ്‌. ആല്‍ബന്‍സ് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ അരങ്ങേറാന്‍ പോകുന്നത്.

തികച്ചും കേരളീയ ശൈലിക്കൊപ്പം മറുനാടന്‍ ശൈലിയിലുമുള്ള സ്വാദിഷ്ടമായ ക്രിസ്തുമസ് ഡിന്നറും കലാപരിപാടികളും ആസ്വദിക്കുന്നതിന് ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍ ഏവരെയും സാദരം ക്ഷണിച്ചു കൊള്ളുന്നു. അതോടൊപ്പം ഏവര്‍ക്കും ഇപ്സ്വിച്ച് മലയാളി അസോസിയേഷന്‍റെ ഹൃദയം നിറഞ്ഞ ക്രിസ്തുമസ് നവവത്സര ആശംസകള്‍ നേരുകയും ചെയ്യുന്നു.

കലാപരിപാടികള്‍ നടക്കുന്ന ഹാളിന്‍റെ വിലാസം

St. Albans Catholic High School,
Digby Road,
Ipswich IP4 3NJ

കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കോര്‍ഡിനേറ്റര്‍സിനെ ബന്ധപ്പെടുക

ജയ്ന്‍ കുര്യാക്കോസ് : 07886627238
ബിജു ജോണ്‍ : 07446899867
പോള്‍ ഗോപുരത്തിങ്കല്‍ : 07859721272
ജെറിഷ് ലൂക്ക : 07960388568
ടോമി ചാക്കോ : 07554000268

ima