തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസ് പ്രതി സരിത എസ് നായര്‍ക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്കിയ ശുപാര്‍ശക്കത്ത് പുറത്ത്. ആരോപണമുന്നയിക്കുന്നവര്‍ക്ക് താനും സരിതയുമായി ബന്ധമുണ്ടോയെന്നതിന് കടലാസുതുണ്ടെങ്കിലും തെളിവുണ്ടോയെന്ന് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചിരുന്നു. അതിന് മറുപടിയായാണ് താന്‍ ഒരുതുണ്ട് കടലാസ് പുറത്തുവിടുന്നുവെന്ന് സരിത ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞത്.
മുഖ്യമന്ത്രിയെ ഓര്‍മപ്പെടുത്താനാണ് കത്ത് പുറത്തുവിട്ടതെന്നും സരിത അറിയിച്ചു. തന്റെ കൈപ്പടയില്‍ എഴുതിയ കത്തില്‍ വേഗത്തില്‍ നടപടിയെടുക്കണമെന്ന് മുഖ്യമന്ത്രി കുറിച്ചു. ഇത് ആലപ്പുഴ കലക്ടര്‍ക്ക് താന്‍ നേരിട്ട് എത്തിക്കുകയായിരുന്നു. തുടര്‍ന്ന് അതേദിവസം മാവേലിക്കര താലൂക്ക് ഓഫിസില്‍ അപേക്ഷ എത്തിച്ചു. അടുത്തദിവസം എല്ലാം ശരിയായി ക്കിട്ടി.
തന്റെ ഭൂമിക്ക് ഒരുദിവസം കൊണ്ട് റീസര്‍വേ ചെയ്തുകിട്ടിയെന്ന് ഉടമ ബാബുരാജും ചാനലില്‍ പറഞ്ഞു. എല്ലാ അവസരങ്ങളിലും മുഖ്യമന്ത്രി സഹായിച്ചിട്ടുണ്ടെന്നും സോളാര്‍ കേസ് അട്ടിമറിക്കപ്പെട്ടതിന്റെ തെളിവുകള്‍ അടുത്തദിവസം കമീഷനുമുന്നില്‍ ഹാജരാക്കുമെന്നും സരിത പറഞ്ഞു.