വിദേശരാജ്യങ്ങളില്‍ വിമാനം കയറാനായി ക്യൂനില്‍ക്കുമ്പോള്‍ പലവര്‍ണത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ കണ്ടിട്ടുണ്ടാകാം. കൂട്ടത്തില്‍ ഇന്ത്യക്കാരുടെ പാസ്‌പോര്‍ട്ട് കണ്ടാല്‍ മനസ്സിലാകും. കടുംനീല നിറത്തില്‍ എവിടെനിന്ന് നോക്കിയാലും ഇന്ത്യന്‍ പാസ്‌പോര്‍ട്ട് തെളിഞ്ഞുകാണും.
ഇതുപോലെ ഓരോ രാജ്യത്തെയും പാസ്‌പോര്‍ട്ടുകള്‍ക്ക് വ്യത്യസ്ത നിറമാണുള്ളത്. യൂറോപ്യന്‍ രാജ്യങ്ങളിലുള്ളവരുടെ പാസ്‌പോര്‍ട്ടുകള്‍ ചുവപ്പുനിറത്തിലാണുള്ളത്. ഓരോ രാജ്യത്തിന്റെയും പാസ്‌പോര്‍ട്ടുകളുടെ കളറിന് പറയാന്‍ പിന്നില്‍ ചില കാര്യങ്ങള്‍ ഉണ്ട് എന്നത് പലര്‍ക്കും അറിയില്ല.

യൂറോപ്യന്‍ രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിന്റെ നിറം ചുവപ്പാണെന്ന് നിശ്ചയിക്കുമ്പോള്‍ അതിനൊപ്പം ഒമ്പതുരാജ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. പിന്നീടാണ് യൂറോപ്യന്‍ യൂണിയന്‍ വന്നത്. ഇപ്പോഴും ഈ തീരുമാനം അംഗീകരിക്കാത്ത ഒരേയൊരു രാജ്യമേയുള്ളൂ. ക്രൊയേഷ്യ ഇപ്പോഴും നീല പാസ്‌പോര്‍ട്ടാണ് ഉപയോഗിക്കുന്നത്.

1981ലാണ് യൂറോപ്യന്‍ പാസ്‌പോര്‍ട്ടുകള്‍ ചുവപ്പുനിറത്തിലായത്. എന്നാല്‍, തുടക്കത്തില്‍ ബ്രിട്ടന്‍ ഈ ചുവപ്പുനിറത്തോട് യോജിച്ചിരുന്നില്ല. 1988ലാണ് യൂറോപ്യന്‍ നിറത്തിലേക്ക് ബ്രിട്ടീഷ് പാസ്‌പോര്‍ട്ടുകള്‍ മാറിത്തുടങ്ങിയത്. 1991ഓടെ എല്ലാ ബ്രിട്ടീഷ് രാജ്യങ്ങളും ചുവപ്പന്‍ പാസ്‌പോര്‍ട്ടുകള്‍ നടപ്പിലാക്കി.

ലാറ്റിനമേരിക്കയിലെ ചില രാജ്യങ്ങളും ഇതേ രീതി പിന്തുടരാറുണ്ട്. എല്‍ സാല്‍വഡോര്‍, ഹോണ്ടുറാസ്, ഗ്വാട്ടിമാല, നിക്കരാഗ്വ എന്നീ രാജ്യങ്ങള്‍ സിഎ4 കരാര്‍ അനുസരിച്ച് വൈന്‍ ചുവപ്പ് പാസ്‌പോര്‍ട്ട് പുറത്തിറക്കി. സെന്‍ട്രല്‍ അമേരിക്കന്‍ രാജ്യങ്ങള്‍ നേവി ബ്ലൂ നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പല രാജ്യങ്ങളും അവരുടെ പതാകയിലെ നിറമാണ് പാസ്‌പോര്‍ട്ട് കവറില്‍ ഉപയോഗിക്കാറ്. സ്വിറ്റ്‌സര്‍ലന്‍ഡ് കടുത്ത ചുവപ്പ് നിറം ഉപയോഗിക്കുമ്പോള്‍, പല മുസ്ലിം രാജ്യങ്ങളും പച്ച നിറത്തിലുള്ള പാസ്‌പോര്‍ട്ടുകളാണ് ഉപയോഗിക്കുന്നത്. കമ്യൂണിസ്റ്റ് രാജ്യങ്ങള്‍ ചുവപ്പ് നിറവും സ്വീകരിക്കുന്നു.

ടെന്നസിയിലെ ബില്‍ വാല്‍ഡ്രോണ്‍ ഓഫ് ഹോളിസ്‌റ്റോണാണ് ലോകത്തെ 63 ശതമാനം പാസ്‌പോര്‍ട്ടുകളും നിര്‍മ്മിക്കുന്നത്. അവരുടെ അഭിപ്രായത്തില്‍ അധികം ചെളിപുളരാതിരിക്കുക എന്ന ലളിതമായ യുക്തിയാണ് കടുത്ത നിറങ്ങള്‍ കവറില്‍ സ്വീകരിക്കാനുള്ള മുഖ്യ കാരണം.

അമേരിക്കയില്‍ പല നിറത്തിലുള്ള പാസ്‌പോര്‍ട്ടുകള്‍ പ്രചാരത്തിലുണ്ട്. ഭൂരിഭാഗം സാധാരണക്കാരുടെ കൈയിലും കടുംനീല നിറത്തിലുള്ള പാസ്‌പോര്‍ട്ടാണുള്ളത്. അമേരിക്കന്‍ സര്‍ക്കാരിന്റെ ഔദ്യോഗിക യാത്രകള്‍ ചെയ്യുന്നവരുടെ പാസ്‌പോര്‍ട്ടുകള്‍ക്ക് കടും ചുവപ്പ് നിറമായിരിക്കും. മുതിര്‍ന്ന സേനാ ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും പാസ്‌പോര്‍ട്ടിനും ഇതേ നിറമുണ്ടാകും.

നയതന്ത്ര രംഗത്തെ പ്രമുഖരില്‍ ചിലര്‍ കറുത്ത പാസ്‌പോര്‍ട്ടും ഉപയോഗിക്കാറുണ്ട്. യു.എസ്. കോണ്‍സുലാര്‍ സര്‍വീസിന്റെ 200 വര്‍ഷം ആഘോഷിക്കുന്നതിനായി പുറത്തിറക്കിയ പച്ച പാസ്‌പോര്‍ട്ടും ചില നയതന്ത്ര പ്രതിനിധികള്‍ ഉപയോഗിക്കുന്നു.